ഇ വാർത്ത സബ് എഡിറ്ററെ ആക്രമിച്ച്  പണം കവര്‍ന്നകേസിലെ  പ്രതികള്‍ അറസ്റ്റില്‍

single-img
19 September 2018

കഴക്കുട്ടം സ്വദേശിയും ഇ വാർത്ത സബ് എഡിറ്ററുമായ ശരത്തിനെ ആക്രമിച്ച്  പണം കവര്‍ന്ന കേസിലെ പ്രതികളെ കഴക്കുട്ടം ഇന്‍സ്പെക്ടര്‍ എസ്‌.എച്ച്.ഒ  എസ്‌.വൈ.  സുരേഷിന്‍റെ നേതൃത്വത്തിലുള്ള’ പോലീസ് സംഘം അറസ്റ്റ്‌ ചെയ്തു.

കഴക്കുട്ടം മഹാദേവക്ഷേത്രത്തിനു പുറകുവശത്തുള്ള റോഡില്‍ വച്ച്   ബൈക്കില്‍ വരുകായിരുന്ന ശരത്തിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് പണം കവര്‍ന്ന പ്രതികളായ കഴകുട്ടം കിഴക്കുംഭാഗം ദേശത്ത് നേതാജി ലൈനില്‍ വിനീഷ് വയസ് 30, കഴക്കൂട്ടം കിഴക്കുംഭാഗം ദേശത്ത് പെരുമണ്‍ ക്ഷേത്രത്തിനു സമീപം ചട്ടി ബിനു എന്നുവിളിക്കുന്ന വിനോജ് കുമാര്‍ വയസ് 40, കഴക്കൂട്ടം തെക്കുംഭാഗം ദേശത്ത് സൗഹാർദ്ദ നഗറില്‍  ചിക്കു എന്നുവിളിക്കുന്ന നിധിന്‍ വയസ് 29, പങ്ങാപ്പറ വില്ലജില്‍ കൈരളി നഗറില്‍ ദീപക് വയസ് 30 എന്നിവരെയാണ് കഴക്കുട്ടം ഇന്‍സ്പെക്ടര്‍ എസ്‌.എച്ച്.ഒ എസ്‌.വൈ. സുരേഷിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സുധീഷ്‌ കുമാര്‍, റോയ്,അസ്സി. സബ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ മോസസ് സി.പി.ഒ മാരായ പ്രസാദ്‌, അരുണ്‍, അന്‍സില്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

സ്ഥിരം കുറ്റവാളികളായ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ്  ചെയ്തു.