കുറച്ച് ഉപയോഗിച്ചിട്ടും വീട്ടില്‍ കറണ്ട് ബില്‍ കൂടുന്നുണ്ടോ?: എങ്കില്‍ കാരണമിതാണ്

single-img
19 September 2018

കുറച്ച് ഉപയോഗിച്ചിട്ടും കറണ്ട് ബില്‍ കൂടാന്‍ കാരണമെന്താണെന്ന് പലരും തലപുകഞ്ഞ് ആലോചിക്കുന്ന കാര്യമാണ്. അധികം വൈദ്യുതി ചിലവില്ലാത്ത, രണ്ടോ മൂന്നോ പേര്‍ താമസിക്കുന്ന വീടുകളില്‍ നിന്നുപോലും സാധാരണ ഇത്തരം പരാതികള്‍ കേള്‍ക്കാറുണ്ട്.

എന്നാല്‍ ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാല്‍ ആ കാരണം കണ്ടെത്താം. വീട്ടിലെ മീറ്റര്‍ ബോര്‍ഡിലെ മെയിന്‍ സ്വിച്ചിന് സംഭവിക്കുന്ന തകരാറുകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. മെയിന്‍ സ്വിച്ചിന്റെ ഓപ്പറേറ്റിംഗ് റോഡ് കത്തിപ്പോയതു മൂലം സപ്‌ളൈ എര്‍ത്താകുന്നതാണ് അനാവശ്യമായി വൈദ്യുതി പാഴാകാന്‍ കാരണം.

ശക്തമായ ഇടിമിന്നലിലാണ് സാധാരണ ഇത് സംഭവിക്കാറുള്ളത്. മറ്റൊന്ന് വയറിംഗ് പ്രശ്‌നമാണ്. ശരിയായ രീതിയിലല്ല വീട്ടിലെ വയറിംഗ് എങ്കില്‍ അതുവഴിയും വൈദ്യുതി നഷ്ടം ഉണ്ടാകാനിടയുണ്ട്. സ്വിച്ച് ബോര്‍ഡിലെ വയറുകള്‍ പാറ്റ അരിച്ച് വൈദ്യുതി ലീക്ക് ഉണ്ടാകുന്നത് സാധാരണമാണ്.

വീട്ടിലെ സ്വിച്ചുകളെല്ലാം ഓഫ് ചെയ്തു കഴിഞ്ഞും മീറ്റര്‍ ഓടുന്നുണ്ടെങ്കില്‍ നല്ലൊരു ഇലക്ട്രീഷ്യനെ കൊണ്ടു തന്നെ ഇത് പരിശോധിപ്പിക്കേണ്ടതാണ്. വീടിന്റെ സുരക്ഷയ്ക്കും ഇത് അത്യന്താപേക്ഷിതമാണ്.