ധോണി പൂജ്യത്തിന് പുറത്തായപ്പോള്‍ ഗാലറിയില്‍ ഒരു കുഞ്ഞ് ആരാധകന്റെ രോഷപ്രകടനം: വീഡിയോ വൈറല്‍

single-img
19 September 2018

ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരെ എംഎസ് ധോണി പൂജ്യത്തിന് പുറത്തായപ്പോഴുള്ള കുഞ്ഞ് ആരാധകന്റെ ദേഷ്യവും നിരാശയുമെല്ലാം വൈറലാകുന്നു. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ധോണി അടിച്ചുതകര്‍ക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചായിരുന്നു വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മുന്‍ നായകന്‍ മടങ്ങിയത്.

https://twitter.com/DRVcricket/status/1042069033372270594

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. 322 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ധോണി കരിയറില്‍ ഒമ്പതാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്.