സൗദിയില്‍ റോഡരികില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്; കൈക്കുഞ്ഞ് തെറിച്ചുവീണു: വീഡിയോ

single-img
18 September 2018

സൗദി അറേബ്യയില്‍ റോഡരികില്‍ പര്‍ദ്ദാധാരികളായ സ്ത്രീകള്‍ തമ്മില്‍ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അഞ്ച് സ്ത്രീകള്‍ തമ്മില്‍ നടക്കുന്ന കൂട്ടത്തല്ലില്‍ ഒരു കുട്ടിയും കുടുങ്ങിപ്പോകുന്നുണ്ട്. നിലത്ത് വീഴുന്ന കുട്ടിയെ അവരിലൊരാള്‍ എടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വഴക്കിനിടെ വീണ്ടും വീണ്ടും കുട്ടി താഴെ വീഴുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

https://www.youtube.com/watch?v=H_QJVOUq37w