വാട്സാപ് സന്ദേശത്തിനു മറുപടി നൽകാൻ അതിൽ പ്രസ് ചെയ്യേണ്ട; സ്വൈപ് ചെയ്താൽ മതി

single-img
17 September 2018

ഇനിമുതല്‍ വാട്സാപ് സന്ദേശത്തിനു മറുപടി നൽകാൻ അതിൽ പ്രസ് ചെയ്യേണ്ട, പകരം സ്വൈപ് ചെയ്താൽ മതിയാകും. എളുപ്പത്തിൽ, സന്ദേശങ്ങൾക്കു മറുപടി നൽകാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം. ആൻഡ്രോയ്ഡ് ഫോണുകളിൽ ഏതെങ്കിലും സന്ദേശം തിരഞ്ഞെടുത്ത് അതിനു മാത്രമായി മറുപടി അയയ്ക്കണമെങ്കിൽ മെസേജിൽ അൽപനേരം ‘ടാപ്’ ചെയ്തുപിടിച്ചാൽ മാത്രമേ‘റിപ്ലൈ’ ഓപ്ഷൻ തെളിഞ്ഞു വരികയുള്ളൂ.

എന്നാൽ പുതിയ മാറ്റം അനുസരിച്ച് സന്ദേശത്തിൽ വലത്തോട്ട് സ്വൈപ് ചെയ്താൽ തന്നെ റിപ്ലൈ ഓപ്ഷൻ ലഭിക്കും. യൂട്യൂബിലും മറ്റുമുള്ളതു പോലുള്ള ‘ഡാർക്ക് തീമും’ വാട്സാപിന്റെ പുതിയ ഫീച്ചറായി ഐഫോണിലും ആൻഡ്രോയ്ഡ് ഫോണുകളിലും വരാനിരിക്കുകയാണ്.