തുടര്‍ച്ചയായി അന്‍പതാം ദിവസവും ഇന്ധനവില കൂട്ടി: മോദി സർക്കാരെ ഇത് തീക്കളിയെന്ന് സോഷ്യൽ മീഡിയ

single-img
17 September 2018

തുടര്‍ച്ചയായി അന്‍പതാം ദിവസവും ഇന്ധനവില മേലോട്ട്. പെട്രോളിന് 15 പൈസയും ഡീസലിന് 6 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ48 പൈസയും ഡീസലിന് 79 രൂപ 03 പൈസയുമാണ് വില.

കണ്ണൂരില്‍ പെട്രോളിന് 84 രൂപ 37 പൈസയായി. ഡീസല്‍ വില 78 രൂപ 01 പൈസ. മുംബൈയില്‍ പെട്രോളിന് 89 രൂപ 44 പൈസയും ‍ഡീസലിന് 78രൂപ 33പൈസയുമാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ പ്രെട്രോളിന് വില 82 രൂപ 06 പൈസ. ഡീസലിന് 73 രൂപ 78 പൈസ.

ഈ ​മാ​സം പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഇ​തു​വ​രെ 3.50 രൂ​പ​യി​ല്‍ അ​ധി​ക​മാ​ണ് വ​ര്‍​ധി​ച്ച​ത്. പെ​ട്രോ​ള്‍ ഒ​രു ലി​റ്റ​റി​ന് 19.48 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 15.33 രൂ​പ​യും കേ​ന്ദ്രം എ​ക്സൈ​സ് ഡ്യൂ​ട്ടി​യാ​യി ഈ​ടാ​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ല്‍ പെ​ട്രോ​ള്‍ വി​ല്പ​ന​യ്ക്ക് ഈ​ടാ​ക്കു​ന്ന വാ​റ്റ് 30.11 ശ​ത​മാ​ന​മാ​ണ്.

ഡീ​സ​ലി​ന് 22.77 ശ​ത​മാ​നം വാ​റ്റ് ന​ല്ക​ണം. മേ​യ് 31-നു ​നി​ര​ക്ക് കു​റ​ച്ച​ശേ​ഷ​മു​ള്ള​താ​ണ് ഈ ​നി കു​തി. നേ​ര​ത്തേ പെ​ട്രോ​ളി​ന് 31.8-ഉം ​ഡീ​സ​ലി​ന് 24.52-ഉം ​ശ​ത​മാ​ന​മാ​യി​രു​ന്നു വാ​റ്റ്.