ഐഫോൺ വില കുത്തനെ കുറച്ചു

single-img
17 September 2018

പുതിയ ഐഫോണ്‍ മോഡലുകള്‍ എത്തിയതോടെ നിലവിലുള്ള ഐഫോണുകളുടെ വിലയില്‍ കുറവ് വരുത്തി ആപ്പിള്‍. ചൈന, ഇന്ത്യ തുടങ്ങി രാജ്യങ്ങളില്‍ പഴയ മോഡലുകളുടെ വില്‍പ്പന കൂട്ടുവാന്‍ കൂടിയാണ് ആപ്പിള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ആപ്പിള്‍ ഇനി ഏറ്റവും വില കുറച്ചു വില്‍ക്കുന്ന മോഡല്‍ ഐഫോണ്‍ 6s ആയിരിക്കും. (അമേരിക്കയില്‍ വില്‍പന നിറുത്തിയ മോഡലുകളാണ് ഐഫോണ്‍ 6s/6s പ്ലസ്, SE, X എന്നിവ. എന്നാല്‍, ഇന്ത്യയില്‍ ഐഫോണ്‍ SE മാത്രമെ പിന്‍വലിച്ചിട്ടുള്ളു.

മോഡലുകളുടെ പുതുക്കിയ തുടക്ക വില:

∙ ഐഫോണ്‍ 6s 32GB- 29,900 രൂപ

∙ ഐഫോണ്‍ 6s പ്ലസ് 32GB- 34,900 രൂപ

∙ ഐഫോണ്‍ 7 32GB- 39,900 രൂപ

∙ ഐഫോണ്‍ 7 പ്ലസ് 32GB- 49,900 രൂപ

∙ ഐഫോണ്‍ 8 64GB- 59,900 രൂപ

∙ ഐഫോണ്‍ 8 പ്ലസ് 64GB- 69,900 രൂപ

∙ ഐഫോണ്‍ X 64GB- 91,900 രൂപ

∙ ഐഫോണ്‍ XS 64GB- 99,900 രൂപ

∙ ഐഫോണ്‍ XS മാക്‌സ് 64GB- 1,09,900 രൂപ

. ഐഫോണ്‍ XR 64GB- 76,900 രൂപ

ഐഫോണ്‍ XS, XS മാക്‌സ് മോഡലുകള്‍ സെപ്റ്റംബര്‍ 28 മുതല്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. ഐഫോണ്‍ XR പക്ഷേ, ഒക്ടോബര്‍ 26നു മാത്രമെ എത്തൂ.