ഗോവയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ്: അട്ടിമറി ഭയന്ന് ബി.ജെ.പി

single-img
17 September 2018

ഗോവയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ്. കോൺഗ്രസ് എംഎൽഎമാർ ഗവണറെ കാണാൻ രാജ് ഭവനിൽ എത്തി. സംസ്ഥാനം ഭരണ സ്തംഭനത്തിലാണെന്നും തങ്ങളെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കണമെന്നും കോൺഗ്രസ് ഗവണറോട് ആവശ്യപ്പെടുമെന്നാണ് സൂചന.

അതേസമയം ഗോ​വ​യി​ലെ നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച തീ​രു​മാ​നം ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് വി​ട്ടു. മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇത്. ദേ​ശീ​യ നി​രീ​ക്ഷ​ക​ര്‍ സം​സ്ഥാ​ന​ത്ത് ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​വ​ര​ങ്ങ​ള്‍ അ​മി​ത് ഷാ​യെ അ​റി​യി​ക്കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭാ​വ​ത്തി​ല്‍ ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രു മ​ന്ത്രി​ക്ക് കൈ​മാ​റു​ന്ന​തി​നെ സ്വ​ത​ന്ത്ര നി​യ​മ​സ​ഭാം​ഗ​വും മ​ന്ത്രി​യു​മാ​യ ഗോ​വി​ന്ദ് ഗൗ​ഡെ എ​തി​ര്‍​ത്തി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ചോ​ദ്യം ഉ​യ​രു​ന്നി​ല്ലെ​ന്നും ഗൗ​ഡെ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ച്‌ വ​രി​ക​യാ​ണെ​ന്ന് ഗോ​വ പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ ഗി​രി​ഷ് ചോ​ദ​ന്‍​ക​ര്‍ പ​റ​ഞ്ഞു.

40 അം​ഗ സ​ഭ​യി​ല്‍ ബി​ജെ​പി​ക്ക് 14 അം​ഗ​ങ്ങ​ളു​ണ്ട്. ഗോ​വ ഫോ​ര്‍​വേ​ഡ് പാ​ര്‍​ട്ടി​ക്കും എം​ജി​പി​ക്കും മൂ​ന്ന് അം​ഗ​ങ്ങ​ള്‍ വീ​ത​വും. മൂ​ന്നു സ്വ​ത​ന്ത്ര​രും സ​ര്‍​ക്കാ​രി​നൊ​പ്പ​മാ​ണ്. പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​ന് 16 അം​ഗ​ങ്ങ​ളു​ണ്ട്. എ​ന്‍​സി​പി​യു​ടെ ഏ​ക എം​എ​ല്‍​എ​യും പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണ്.