നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ജൂണില്‍ അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ മസ്കത്തില് വച്ച് അസുഖബാധിതനായ ക്യാപ്ടന് രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊച്ചിയിലെ വീട്ടില്‍ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് നടത്തും.
വില്ലനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം വേഷമിട്ടു. വില്ലന്‍ വേഷങ്ങളിലെ മാനറിസങ്ങളാണ് ക്യാപ്റ്റന്‍ രാജുവിന് പ്രേക്ഷകമനസ്സില്‍ ഇരിപ്പിടം നല്‍കിയത്.
ഇതാ ഒരു സ്നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.