‘മന്ത്രിയായതിനാല്‍ ഇന്ധന വില വര്‍ദ്ധന ബുദ്ധിമുട്ടുണ്ടാക്കുന്നില്ല’; കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞു

single-img
17 September 2018

എണ്ണ വിലയെക്കുറിച്ച്​ പരാമർശം നടത്തി വിവാദത്തിലായ കേന്ദ്ര മന്ത്രി രാംദാസ്​ അത്തവാലെ മാപ്പു പറഞ്ഞു. മന്ത്രിയായതിനാൽ തന്നെ പെട്രോൾ, ഡീസൽ വില വർധന ബാധിക്കില്ലെന്നായിരുന്നു മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞത്​. ഇതേതുടർന്ന്​ മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

സധാരണക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന്​ അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ​എണ്ണവില വർധിക്കുന്നത്​ ജനങ്ങളെ ബാധിക്കുമെന്ന്​ അറിയാം. തന്റെ പാർട്ടിയും എണ്ണ വില വിലവർധനയെ എതിർത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. എൻ.ഡി.എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഒാഫ്​ ഇന്ത്യയുടെ നേതാവാണ്​ രാജ്യസഭാംഗമായ അത്താവാല.