യുഎഇയിൽ വാട്സാപ് കോളിന് അനുമതി ലഭിച്ചോ?

single-img
16 September 2018

യുഎഇയിൽ വാട്സാപ് കോളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ടിആർഎ) വ്യക്തമാക്കി.
വാട്സാപ് കോളുകൾക്ക് അനുമതി ലഭിച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചില വ്യക്തികൾ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് ടിആർഎയുടെ വിശദീകരണമെന്ന് ടിആർഎ അധികൃതരെ ഉദ്ധരിച്ച് എമിറാത് അൽ യോം റിപ്പോർട്ട് ചെയ്തു. …

പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച യുഎഇയിൽ താമസിക്കുന്ന ചിലയാളുകൾക്ക് വൈഫെ ഉപയോഗിച്ച് വാട്സാപ് കോൾ ചെയ്യാൻ സാധിച്ചുവെന്നതായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഇതോടെയാണ് വിശദീകരണവുമായി ടിആർഎ രംഗത്തെത്തിയത്. രാജ്യത്തിന്റെ റഗുലേറ്ററി നിയമങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടു മാത്രമേ ഏതൊരു ആപ്ലിക്കേഷനും ഉപയോഗിക്കാൻ പാടുള്ളുവെന്ന് ടിആർഎ വ്യക്തമാക്കി..