സ​ച്ചി​ന്‍ ബ്ലാ​സ്റ്റേ​ഴ്സി​നെ കൈ​യൊ​ഴി​യു​ന്നു;ബ്ലാസ്റ്റേഴ്‌സിനെ സച്ചിന്‍ ലുലു ഗ്രൂപ്പിന് വിറ്റെന്ന് റിപ്പോര്‍ട്ട്

single-img
16 September 2018

മും​ബൈ: സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ ഐ​എ​സ്‌എ​ല്‍ ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ കൈ​യൊ​ഴി​യു​ന്നു. വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ യൂ​സ​ഫ് അ​ലി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ള്‍ ക്ല​ബ്ബ് ഉ​ട​മ​ക​ളാ​യ ബ്ലാ​സ്റ്റേ​ഴ്സ് സ്പോ​ര്‍​ട് പ്രൈ​വ​റ്റ് ലി​മി​റ്റ​റി​നെ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്.

ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് കേരള ബ്ലാസ്റ്റേഴ്‌സില്‍ ഉണ്ടായിരുന്നു ഉടമസ്ഥാവകാശം നഷ്ട്ടമാകും.ഗോ​ള്‍ ഡോ​ട്ട്കോ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.
അതേ സമയം സാമ്പത്തികമായി മികച്ചു നില്‍ക്കുന്ന ലുലു ഗ്രൂപ്പിനെ ഉടമസ്ഥരായി ലഭിക്കുന്നത് സ്റ്റേഡിയം പോലുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി പരിപാടികള്‍ക്ക് മികച്ച ഉണര്‍വ് നല്‍കും.ഏന്നാല്‍ ലുലു ഗ്രൂപ്പ് ടീം ഏറ്റെടുക്കുന്ന കാര്യം ഇരുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നി​ല​വി​ല്‍ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ പ്ര​സാ​ദ് ഗ്രൂ​പ്പാ​ണ് ഫ്രാ​ഞ്ചൈ​സി​യു​ടെ 80 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ കൈ​വ​ശം വ​യ്ക്കു​ന്ന​ത്. 20 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ സ​ച്ചി​ന്‍റെ കൈ​വ​ശ​മു​ണ്ട്. ലു​ലു ഗ്രൂ​പ്പ് ടീ​മി​നെ ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യ ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് സി​ഇ​ഒ വ​രു​ണ്‍ ത്രി​പു​ര​നേ​നി പ​റ​ഞ്ഞു.

എന്നാല്‍ ഈ വാര്‍ത്ത ലുലുഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച വ്യാപക പ്രചരണമാണ് നടക്കുന്നത്. സച്ചിന്റെ സാന്നിധ്യം നഷ്ടമായെങ്കിലും ടീമിന് ഏറെ ഗുണകരമാകുന്ന മാറ്റമാണ് ഇതെന്നും മലയാളി ആയ ഒരു വ്യവസായി ടീം ഏറ്റെടുക്കുമ്പോള്‍ അതിന്റെ ഫലവും ഉത്തരവാദിത്വവും മാനേജ്‌മെന്റിന് ഉണ്ടാവുമെന്നുമാണ് ആരാധകരുടെ പക്ഷം.