ഒരിക്കല്‍ ബ്രട്ടീഷ് കോളനിയായി കഴിഞ്ഞ ഇന്ത്യ ഇന്ന് കുതിക്കുക ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി;പി​എ​സ്‌എ​ല്‍​വി സി 42 ​വി​ക്ഷേ​പ​ണം ഉ​ട​ന്‍

single-img
16 September 2018

ശ്രീഹരിക്കോട്ട: വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ആരംഭിച്ച പിഎസ്എല്‍വിയുടെ സി 42 റോക്കറ്റ് ഇന്ന് കുതിച്ചുയരും. ഇന്ത്യന്‍ സമയം 10.07 നായിരിക്കും ശ്രീഹരിക്കോട്ടയില്‍നിന്നുള്ള വിക്ഷേപണം. യുകെയിലെ സറേ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ (എസ്എസ്ടിഎല്‍), നോവഎസ്എആര്‍, എസ്14 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക. വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ശനിയാഴ്ച ആരംഭിച്ചിരുന്നു.

ബ്രി​ട്ട​നി​ല്‍​നി​ന്നു​ള്ള ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് 583 കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ ആ​ദ്യം എ​ത്തി​ക്കു​ക. യു​കെ​യി​ലെ സ​റേ സാ​റ്റ​ലൈ​റ്റ് ടെ​ക്നോ​ള​ജി ലി​മി​റ്റ​ഡി​ന്‍റെ (എ​സ്‌എ​സ്ടി​എ​ല്‍), നോ​വ​എ​സ്‌എ​ആ​ര്‍, എ​സ്1-4 എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ക. 800 കി​ലോ​ഗ്രാ​മി​ലേ​റെ​യാ​ണ് ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍​ക്കും​കൂ​ടി ഭാ​രം.

വ​ന​ഭൂ​പ​ട നി​ര്‍​മാ​ണം, സ​ര്‍​വേ, വെ​ള്ള​പ്പൊ​ക്കം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ വി​ശ​ക​ല​നം തു​ട​ങ്ങി​യ​വ​യാ​ണു ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് ല​ക്ഷ്യ​മെ​ന്ന് ഇ​സ്രോ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.