ഇന്ധന വില ഇന്നും വര്‍ധിച്ചു:സംസ്ഥാനത്ത് പെട്രോള്‍ വില 85 കടന്നു

single-img
16 September 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു.പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്തെ പെട്രോള്‍ വില 85 കടന്നു.

ഇന്ധനവില തിരുവനന്തപുരത്ത് പെട്രോളിന് 85.27 രൂപയും ഡീസലിന് 78.92 രൂപയുമായി ഉയര്‍ന്നു.

കൊച്ചിയില്‍ പെട്രോളിന് 83.93 രൂപയും ഡീസലിന് 77.66 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 84.18 രൂപയും ഡീസല്‍ വില 77.92 രൂപയുമാണ്.