‘ഓനാ ലൈറ്റ് ഇട്ടാലുണ്ടല്ലോ, എന്റെ സാറേ..!’ പൊലീസിന്റെ ട്രോള്‍ വൈറലായി

single-img
16 September 2018

കേരളാ പൊലീസിന്റെ പുത്തന്‍ ട്രോള്‍ വൈറലാകുന്നു. പൊതുനിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് ഉപയോഗം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചാണ് ട്രോള്‍.

ഓനാ ഹൈ ബീം ലൈറ്റിട്ട് കഴിഞ്ഞാ സെറെ.. പിന്നെ ചുറ്റുവുള്ളതൊന്നും കാണാന്‍ പറ്റൂല…
ഒരൊറ്റ ഡയലോഗില്‍ ട്രോള്‍. പിന്നെ താഴെയൊരു കുറിപ്പും: ”പൊതുനിരത്തുകളില്‍ രാത്രിസമയത്ത് HIGH BEAM ലൈറ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.

പൊതുനിരത്തുകളിൽ രാത്രിസമയത്ത് HIGH BEAM ലൈറ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക HIGH BEAM ലൈറ്റ് ഉപയോഗിക്കുമ്പോൾ…

Posted by Kerala Traffic Police on Friday, September 14, 2018

HIGH BEAM ലൈറ്റ് ഉപയോഗിക്കുമ്പോള്‍ പ്രകാശം എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറെ അല്പനേരത്തേയ്ക്ക് അന്ധനാക്കുകയും ആ വാഹനം നമ്മുടെ വാഹനത്തിലേക്ക് വന്നിടിക്കാനുള്ള സാധ്യതയോ, റോഡില്‍ നിന്ന് പുറത്തേയ്ക്ക് മാറി അപകടമുണ്ടാകാനുള്ള സാധ്യതയോ ഉണ്ടാക്കുന്നു. എതിരെ വരുന്ന വാഹനം നിങ്ങളുടെ വാഹനവുമായി 50 മീറ്റര്‍ അകലമെത്തുമ്പോഴെങ്കിലും LOW BEAM ലേയ്ക്ക് മാറണം”.

സെൽഫി ഭ്രമം അതിരു കടക്കരുത്.അതിരുകടക്കുന്ന സെൽഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങൾ ധാരാളം…

Posted by Kerala Police on Tuesday, September 11, 2018

അടുത്തിടെ വൈറലായ മറ്റൊരു ട്രോള്‍ സെല്‍ഫി ഭ്രമത്തെക്കുറിച്ചാണ്. ട്രോളര്‍മാര്‍ സാധാരണയായി ആയുധമാക്കാറുള്ള സുരാജിന്റെയും സലീം കുമാറിന്റെയും ഹിറ്റ് ഭാവങ്ങള്‍ ഉപയോഗിച്ചാണ് ഈ സെല്‍ഫി ട്രോള്‍.

എന്തായാലും ഇത് രണ്ടും വന്‍ ഹിറ്റായിരിക്കുകയാണ്.