എബിവിപിക്ക് വന്‍ തിരിച്ചടി;ജെഎന്‍യു ഇടതു സഖ്യം തൂത്തുവാരി

single-img
16 September 2018

ജെഎന്‍യു തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം. സെന്‍ട്രല്‍ പാനലിലെ 4 സീറ്റുകളിലേക്കും ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം. എന്‍ സായി ബാലാജി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഐജാജ് ജനറല്‍ സെക്രട്ടറി. മലയാളിയായ അമുദ ജോയിന്റ് സെക്രട്ടറി, സരിഗ വൈസ് പ്രസിഡന്റ്‌.

കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാനാകാത്ത എബിവിപി കനത്ത തിരിച്ചടിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്നത്. 6 കൗണ്‍സിലര്‍മാരുണ്ടായ എബിവിപിക്ക് 2 പേരെയെ ഇത്തവണ വിജയിപ്പിക്കാനായുള്ളു. സെന്‍ട്രല്‍ പാനലിലും എബിവിപിക്ക് കഴിഞ്ഞ തവണത്തെ വോട്ടുകള്‍ നേടാനായില്ല.