കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ വൈദികര്‍ സമരപ്പന്തലില്‍

single-img
15 September 2018

കൊച്ചി: കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി. ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ 8 വൈദികരാണ് പിന്തുണയുമായി സമരപ്പന്തലില്‍ എത്തിയത്.

കന്യാസ്ത്രീയുടെ കണ്ണീര്‍ തന്റെയും കണ്ണീരെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. സമരത്തില്‍ സഭ ചെയ്യേണ്ടത് ചെയ്യണം. വിഷയത്തെക്കുറിച്ച് വത്തിക്കാന്‍ അറിഞ്ഞോയെന്നതില്‍ സംശയമുണ്ടെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു.

അതേസമയം, കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കെസി ബിസി രംഗത്തെത്തിയിരുന്നു.

പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് രൂപതയില്‍ അഡ്മിനിസ്‌ട്രേറ്റ് ഭരണം നില നിര്‍ത്തി. ഫാദര്‍ മാത്യു കൊക്കാണ്ടത്തിനാണ് ചുമതല. ഫാദര്‍ ജോസഫ് തെക്കുംപുറം, ഫാദര്‍ സുബിന്‍ തെക്കേടത്ത് എന്നിവരും സമിതിയില്‍ ഉണ്ടാകും.