കഴക്കൂട്ടം:ഇ വാര്‍ത്ത സബ് എഡിറ്റർക്ക് നേരേ ഗുണ്ടാ ആക്രമണം.ഇന്നലെ വൈകിട്ട് ആറു മണിയോടെ കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് സമീപത്ത് വച്ചാണു ശരത്തിനു(28) ഗുണ്ടകളുടെ മർദ്ദനമേറ്റത്.ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ശരത് കഴക്കൂട്ടം സിഎസ്ഐ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണു മഹാദേവക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയില്‍ വച്ച്‌ ആറംഗ സംഘം ശരത്തിനെ ആക്രമിച്ചത്.ശരത്തിന്റെ കൈയ്യിലുള്ള പഴ്സ് തട്ടിയെടുത്ത സംഘം പണവുമായാണു കടന്നത്.

ആക്രമണത്തില്‍ മുഖത്തും തലയ്ക്കും പരിക്കേറ്റ ശരത്ത് കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം പിടികൂടുമെന്നും കഴക്കൂട്ടം ഇൻസ്പെക്ടൻ എസ്.വൈ. സുരേഷ് പറഞ്ഞു.
സംഭവത്തെ കഴക്കൂട്ടം പ്രസ് ക്ലബ് അപലപിച്ചു.