ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതല കൈമാറി;എല്ലാം ദൈവത്തിനു സമർപ്പിക്കുന്നുവെന്ന് ബിഷപ്.

single-img
15 September 2018


ന്യൂഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പിന്റെ ചുമതല കൈമാറി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രൂപാതാംഗങ്ങള്‍ക്ക് അയച്ചു. കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ ചുമതല കൈമാറുന്നതായാണ് സര്‍ക്കുലറില്‍ പറയുന്നത്. ഫാ. മാത്യു കോകണ്ടത്തില്‍, ഫാ. ജോസഫ് തെക്കുംപാറ, ഫാ. സുബിന്‍ തെക്കേടത്ത് എന്നിവരടങ്ങുന്ന സമിതിക്കാണ് പകരം ചുമതല.

രൂപതയിൽ നിന്ന് മാറിനിൽക്കുമ്പോൾ നടത്തുന്ന സാധാരണ നടപടിയുടെ ഭാഗമായാണിതെന്ന് ഇതു സംബന്ധിച്ചുള്ള കുറിപ്പിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിശദമാക്കുന്നു.

രൂപതയുടെ ഭരണപരമായ പദവിമാത്രമാണ് ബിഷപ്പ് താല്‍ക്കാലികമായി കൈമാറിയത്. ബിഷപ്പ് എന്ന ആധ്യാത്മിക പദവി അദ്ദേഹത്തിനുണ്ടാകും. കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടാൽ മാത്രമെ ഈ പദവി വത്തിക്കാൻ എടുത്ത് മാറ്റുകയുള്ളു.

ബിഷപ്പ് സ്ഥാനമൊഴിയണമെന്ന നിലപാട് വത്തിക്കാനില്‍ നിന്നും വന്നതിനെത്തുടര്‍ന്നാണ് താല്‍ക്കാലികമായെങ്കിലും ചുമതല കൈമാറിയതെന്നാണ് സൂചന.