മൂന്ന് പിന്‍ കാമറുകളുമായി വണ്‍ പ്ലസ് 6Tഇന്ത്യന്‍ വിപണിയലേക്ക്

single-img
15 September 2018

ഇതില് രണ്ടെണ്ണം സാധാരണ കാമറകളായിരിക്കും. മൂന്നാമത്തേത് 3 ഡി ചിത്രങ്ങളും ആഗ്‌മെന്റഡ് റിയാലിറ്റിക്കായും ഉപയോഗിക്കുന്ന സെന്‍സര്‍ ആയിരിക്കും.

ഡിസ്‌പ്ലേ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വണ്‍ പ്ലസ് 6മായി സാമ്യമുള്ള മോഡലായിരിക്കും 6Tയെന്നാണ് പ്രതീക്ഷ. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറായിരിക്കും കരുത്ത് പകരുക. എട്ട് ജി.ബി റാമും 256 ജി.ബി മെമ്മറിയുമായിരിക്കും ഫോണിലുണ്ടാവുക.

ഓക്‌സിജന്‍ ഒ.എസ് അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് പൈയാണ് 6ടിയിലെ ഓപ്പറേറ്റിങ് സിസ്റ്റം. ദീപാവലിയോട് അനുബന്ധിച്ച് വണ്‍ പ്ലസ് 6Tപുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 34 ,999 രൂപ മുതല്‍ 37,999 രൂപ വരെയായിരിക്കും വണ്‍ പ്ലസ് 6 ടിയുടെ ഇന്ത്യന്‍ വില എന്നാണ് റിപ്പോര്‍ട്ടുകള്‍.