പിറന്നാള്‍ ദിനത്തില്‍ ആര്യക്ക് ‘പണി കൊടുത്ത്’ രമേശ് പിഷാരടിയും ധര്‍മ്മജനും: വീഡിയോ

single-img
14 September 2018

ചലച്ചിത്ര, ടിവി താരം ആര്യയുടെ പിറന്നാളിന് സുഹൃത്തുക്കളായ രമേശ് പിഷാരടിയും ധര്‍മ്മജനും ചേര്‍ന്ന് പങ്കുവെച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇരുവരും ചേര്‍ന്ന് ഹാപ്പി ബര്‍ത്ത്‌ഡേ പാടിയാണ് വീഡിയോ തുടങ്ങുന്നത്. ആര്യക്ക് 46 വയസ്സായത് ഞങ്ങളറിഞ്ഞു എന്ന് ധര്‍മ്മജന്‍.

പിന്നാലെ അറുപതാം പിറന്നാള്‍ ആശംസ നേര്‍ന്ന് രമേശ് പിഷാരടി. വിഡിയോ ആര്യ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തില്‍ സന്തോഷമുണ്ടെന്ന് ആര്യ കുറിച്ചു.