Categories: National

കരിമ്പ് കഴിച്ചാല്‍ പ്രമേഹമുണ്ടാകും; അതുകൊണ്ട് കരിമ്പ് കൃഷി ചെയ്യുന്നതിനു പകരം മറ്റെന്തെങ്കിലും കൃഷി ചെയ്യണം: കര്‍ഷകരോട് യോഗി ആദിത്യനാഥ്

കരിമ്പ് കഴിച്ചാല്‍ പ്രമേഹമുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കരിമ്പ് സമൃദ്ധിയുടെ നാടായ ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമ്പ് പ്രമേഹത്തിന് കാരണമാകും. അതുകൊണ്ട് കരിമ്പ് കൃഷി ചെയ്യുന്നതിനു പകരം മറ്റെന്തെങ്കിലും കൃഷി ചെയ്യാനായിരുന്നു സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ സന്ദേശം.

‘കര്‍ഷകര്‍ മറ്റെന്തെങ്കിലും കൃഷി ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കരിമ്പ് കൃഷിക്ക് പകരം പച്ചക്കറികള്‍ കൃഷി ചെയ്യണം. കരിമ്പ് അമിതമായി കൃഷി ചെയ്യുന്നത് അതിന്റെ ഉപഭോഗം കൂട്ടുകയും പ്രമേഹത്തിന് കാരണമാകുകയും ചെയ്യും’ – യോഗി ആദിത്യനാഥ് പറഞ്ഞു.

കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക പഞ്ചസാരമില്ലുകള്‍ ഉടന്‍ നല്‍കണം. ഒക്ടോബര്‍ 15നു മുമ്പ് കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക തീര്‍ക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ അവര്‍ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ഖൈറാന ഉപതെരഞ്ഞെടുപ്പില്‍ ആര്‍ എല്‍ ഡി സ്ഥാനാര്‍ത്ഥി ബിജെപി സ്ഥാനാര്‍ത്ഥിയെ 44, 000 വോട്ടുകള്‍ക്ക് ആയിരുന്നു പരാജയപ്പെടുത്തിയത്. കരിമ്പ് കര്‍ഷകരുടെ കുടിശിക കൊടുത്തു തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയത് ആയിരുന്നു ഇവിടെ പരാജയത്തിന് പ്രധാനകാരണം.

ഭാഗ്പതില്‍ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടതും ഇത് മുന്നില്‍ കണ്ടാണ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

Share
Published by
evartha Desk

Recent Posts

  • Breaking News

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് നാണക്കേട്

സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളം പുറത്ത്.  നിര്‍ണായക മല്‍സരത്തില്‍ സര്‍വീസസ് കേരളത്തിനെ എതിരില്ലാത്ത ഒരുഗോളിന്  തോല്‍പിച്ചു . 62 ാം മിനിറ്റില്‍ വികാസ് ഥാപ്പയാണ്…

3 hours ago
  • Latest News

ഗൃഹപ്രവേശത്തിന് മോടികൂട്ടാൻ എത്തിച്ച ആന വിരുന്നുകാരനെ ചവിട്ടിക്കൊന്നു

ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്റെ അതേ ദിവസം തന്നെയായിരുന്നു ഗൃഹപ്രവേശം. ഗൃഹപ്രവേശം നടത്തുന്ന…

3 hours ago
  • Latest News

കലാഭവന്‍ മണിയുടെ മരണം; ജാഫര്‍ ഇടുക്കി, സാബുമോന്‍ അടക്കം ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനയ്ക്ക് ഹാജരാകും

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മണിയുടെ സുഹൃത്തുക്കള്‍. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ അടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.…

3 hours ago
  • Movies

കോളേജില്‍ വിദ്യര്‍ത്ഥികളുടെ പൊരിഞ്ഞ തല്ല്; അതിനിടയിലൂടെ ഷറഫൂദ്ദീന്റെ മാസ് എന്‍ട്രി; വീഡിയോ

കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടി നടക്കുന്നതിനിടയിലൂടെ കൂസലില്ലാതെ നടന്നു വരുന്ന നടന്‍ ഷറഫുദ്ദീന്റെ വീഡിയോ വൈറല്‍. ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന്…

4 hours ago
  • Kerala

സിപിഎമ്മും കോണ്‍ഗ്രസും വര്‍ജ്യം; തോട്ടി കൊണ്ട് പോലും തൊടാന്‍ മടിക്കുമെന്ന് ശ്രീധരന്‍ പിള്ള

സിപിഎമ്മിനും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് പിഎസ് ശ്രീധരന്‍ പിള്ള. വര്‍ജ്യ വസ്തുവിനെ രണ്ട് പകുതിയാക്കിയാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം അത് സിപിഎമ്മും കോണ്‍ഗ്രസുമാണ്. തോട്ടി കൊണ്ട് പോലും തൊടാന്‍…

4 hours ago
  • Latest News

ആനയെ നിര്‍മിച്ച പണം തിരിച്ചടയ്ക്കണമെന്ന് മായാവതിയോട് സുപ്രീംകോടതി

ലഖ്‌നൗവിലും നോയിഡയിലും ആനകളുടെ പ്രതിമ സ്ഥാപിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച പണം ബിഎസ്പി അധ്യക്ഷ മായാവതി സ്വന്തം കൈയില്‍ നിന്ന് തിരിച്ചടയ്ക്കണമെന്ന് സുപ്രീംകോടതി. പൊതുധനം രാഷ്ട്രീയ ലക്ഷ്യത്തിനായി…

4 hours ago

This website uses cookies.