Categories: Kerala

വത്തിക്കാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

ലൈംഗികാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പ്രതിഷേധം. വത്തിക്കാനില്‍ നിന്നുള്ള ഔദ്യോഗിക വാര്‍ത്തകളും പോപ്പ് ഫ്രാന്‍സിസിന്റെ സന്ദേശങ്ങളും പുറത്തുവിടുന്ന വത്തിക്കാന്‍ ന്യൂസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് പ്രതിഷേധ കമന്റുകള്‍ നിറയുന്നത്.

ബിഷപ്പിനെതിരെ നടപടി വേണമെന്നാണ് കമന്റുകളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി കമന്റുകളാണ് നിറയുന്നത്. പീഡന വീരന്‍ ഫ്രാങ്കോയെ അറസ്റ്റു ചെയ്യുക കന്യാസ്ത്രീകളോട് നീതി പാലിക്കുക, സഭ ഇത്തരക്കാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് കമന്റിന്റെ ഉള്ളടക്കം.

ബിഷപ്പ് ഫ്രങ്കോയ്‌ക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ യാതൊരു നടപടിയും ഉണ്ടാകാത്തസാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ കന്യാസ്ത്രീകള്‍ നിരാഹാര സമരം തുടരുകയാണ്.

Share
Published by
evartha Desk

Recent Posts

ആരും ഒന്ന് നോക്കിപ്പോകും ഈ രണ്ടുവയസുകാരിയുടെ കണ്ണുകള്‍ കണ്ടാല്‍: പക്ഷേ വലിയ കണ്ണുകള്‍ക്ക് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു രഹസ്യമുണ്ട്

എന്തൊരു സുന്ദരിയാണ്. എന്തൊരു അഴകാണ് നിന്റെ കണ്ണുകള്‍ക്കെന്ന് ആരും അറിയാതെ പറഞ്ഞുപോകും. അത്രയും മിഴിവും അഴകുമാണ് രണ്ടുവയസ്സുകാരിയായ മെഹലാനിയുടെ കണ്ണുകള്‍ക്ക്. ജനിക്കുമ്പോഴേ മെഹലാനിയുടെ കണ്ണുകള്‍ അങ്ങനെ തന്നെയായിരുന്നു.…

35 mins ago

വിനോദ സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പഴയ സോവിയറ്റ് യൂണിയനിലെ ബസ് സ്റ്റോപ്പുകള്‍

ആളുകള്‍ക്ക് വെയിലും മഴയും കൊള്ളാതെ ബസിനായി കാത്തുനില്‍ക്കാനൊരിടം അതാണ് ബസ് സ്റ്റോപ്പുകള്‍ അഥവാ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍. അത്തരത്തില്‍ പലതരം ബസ് സ്റ്റോപ്പുകള്‍ കണ്ടിട്ടുണ്ടാവുമെങ്കിലും പഴയ സോവിയറ്റ്…

47 mins ago

തന്റെ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര

താന്‍ ആസ്മാ രോഗിയാണെന്ന വിവരം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് തന്റെ രോഗത്തെ കുറിച്ച് പ്രിയങ്ക തുറന്നു പറഞ്ഞത്. പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ…

1 hour ago

പ്രളയ ധനസഹായം അനര്‍ഹമായി കൈപ്പറ്റിയ 500 പേരെ കളക്ടര്‍ അനുപമ ‘പൊക്കി’; പണം തിരിച്ച് പിടിച്ചു

തൃശൂര്‍: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം അനര്‍ഹമായി കൈക്കലാക്കിയ 500 പേരില്‍ നിന്നും ജില്ലാഭരണകൂടം പണം തിരിച്ചുപിടിച്ചു. ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അനര്‍ഹരെ…

2 hours ago

പശുവിനെ രാഷ്ട്രമാതാവാക്കണം; ഉത്തരാഖണ്ഡ് നിയമസഭ പ്രമേയം പാസാക്കി

ഡെറാഡൂണ്‍: പശുവിനെ രാഷ്ട്രമാതാവാക്കണം എന്ന ആവശ്യം ഉന്നയിച്ചുള്ള പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി രേഖ ആര്യയാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെയും ട്രഷറി…

2 hours ago

സ്വപ്നം സഫലം: കണ്ണൂരില്‍ വലിയ യാത്രാ വിമാനം വിജയകരമായി ലാന്‍ഡ് ചെയ്തു

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വലിയ യാത്രാ വിമാനം വിജയകരമായി ലാന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ്…

2 hours ago

This website uses cookies.