മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ വിഴുങ്ങിയ ആള്‍ മരിച്ചു

single-img
12 September 2018

ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുന്ന മഹിപാല്‍ സിങ്ങ് എന്നയാളുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രദേശവാസികളില്‍ ചിലര്‍ അഭ്യാസം പ്രോത്സാഹിപ്പിക്കുകയും ഇത് ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

പോത്സാഹനം കൂടിവന്നപ്പോഴാണ് സിങ്ങ് ആ കടുംകൈ ചെയ്തത്. കാഴ്ചക്കാരിലൊരാളുടെ വാക്കു കേട്ട് പാമ്പിനെ എടുത്തങ്ങ് വിഴുങ്ങി. വീട്ടിലെത്തിയപ്പോഴാണ് കാര്യമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. പല തവണ ഛര്‍ദിച്ചെങ്കിലും പാമ്പ് പുറത്തേക്കു വന്നില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷം ഉള്ളില്‍ ചെന്ന് മഹിപാല്‍ മരിച്ചിരുന്നു.