Categories: Latest News

ക്യാമ്പ് ഡേവിഡില്‍ ട്രംപിനൊപ്പം വിരുന്നുകഴിക്കണമെന്ന് മോദി ആഗ്രഹിച്ചു; വെളിപ്പെടുത്തലുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബോബ് വുഡ്വാര്‍ഡിന്റെ ‘ഫിയര്‍; ട്രംപ് ഇന്‍ ദ വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലാണ് ഇന്ത്യയെക്കുറിച്ചും മോദിയുടെ 2017ലെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും വിവാദമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ട്രംപ് ഭരണത്തിന് കീഴില്‍ വൈറ്റ് ഹൗസിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെ അടുത്തുനിന്നു നോക്കിക്കാണുന്ന വ്യക്തിയുടെ വിവരണങ്ങളായാണ് 448 പേജുകളുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായി അടുത്ത ബന്ധമുണ്ടാക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി പുസ്തകത്തില്‍ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഏറ്റവും അടുത്ത ബന്ധമുള്ള നേതാക്കളെ മാത്രം സ്വീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ റിസോര്‍ട്ടായ ക്യാമ്പ് ഡേവിഡില്‍ ട്രംപിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നു. അങ്ങനെ ട്രംപുമായി അടുത്ത ബന്ധമുണ്ടാക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നതായും പുസ്തകം പറയുന്നു.

2017 ജൂണ് 26 ലെ മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അന്നത്തെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍.മക്മാസ്റ്റര്‍ വൈറ്റ് ഹൗസ് ചീഫ് റെയിന്‍സ് പ്രീബസുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് പുസ്തകത്തില്‍ പറയുന്നു. ഇന്ത്യയുമായി അമേരിക്ക ശക്തമായ ബന്ധം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് മക്മാസ്റ്റര്‍.

ബരാക് ഒബാമ ഏറെ പുകഴ്ത്തിയിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് സന്ദര്‍ശനത്തിനായി എത്തി. തീവ്രവാദത്തെ അതിശക്തമായി എതിര്‍ക്കുന്ന ഇന്ത്യ പാകിസ്താന്റെ ബദ്ധവൈരിയാണ്. മുമ്പെന്നതു പോലെ പുതിയ പാക് ഭരണകൂടത്തെയും ആശങ്കയിലാക്കാന്‍ ഇന്ത്യക്ക് കഴിയുന്നുണ്ട്.

മോദിക്ക് ക്യാമ്പ് ഡേവിഡില്‍ പോകണമെന്നും ട്രംപുമായൊന്നിച്ച് അത്താഴം കഴിക്കണമെന്നും ആഗ്രഹമുണ്ടെന്നും അതിന് അവസരമുണ്ടാക്കണമെന്ന് മക്മാസ്റ്റര്‍ പ്രീബസിനോട് ആവശ്യപ്പെട്ടുവെന്നും പുസ്തകം പറയുന്നു. എന്നാല്‍ അത്തരമൊരു അത്താഴവിരുന്ന് സന്ദര്‍ശക പദ്ധതിയില്‍ ഇല്ലെന്ന് കാട്ടി പ്രീബിയസ് മക്മാസ്റ്ററെ നിരുത്സാഹപ്പെടുത്തി.

വൈറ്റ്ഹൗസില്‍ വച്ച് തന്നെ രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നും അത്താഴം കഴിക്കുമെന്നും പ്രീബിയസ് പറഞ്ഞു. ട്രംപ് അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മക്മാസ്റ്ററെ രോഷാകുലനാക്കിയെന്നും പുസ്തകത്തിലുണ്ട്. വാഷിംഗ്ടണില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ക്യാംപ് ഡേവിഡ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ നിരവധി ലോകനേതാക്കള്‍ക്ക് വിരുന്ന് നല്‍കിയതിലൂടെ പ്രസിദ്ധമായ ഇടമാണ്.

എന്നാല്‍,’ഫിയര്‍; ട്രംപ് ഇന്‍ ദ വൈറ്റ് ഹൗസ്’ എന്ന പുസ്‌കത്തെ തമാശ എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ട്രംപ് ചെയ്തത്. അതേസമയം പുസ്തകത്തെക്കുറിച്ചോ അതിലെ പരാമര്‍ശങ്ങളെക്കുറിച്ചോ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.

Share
Published by
evartha Desk

Recent Posts

ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് മുല്ലപ്പള്ളി; കളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ. സുധാകരന്‍

പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ…

9 hours ago

ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി: ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ ഫ്രാങ്കോയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രതിഷേധം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി. മുംബൈ ബിഷപ് എമിരറ്റിസ് (ആക്‌സിലറി)…

10 hours ago

ഇനി മുതല്‍ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും ‘ജിഡി എന്‍ട്രിക്ക്’ വേണ്ടി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട

വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിലെ ജിഡി (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി ജിഡി എന്‍ട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട…

11 hours ago

എംഎല്‍എ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്‌ഐ നേതാവിനെതിരെ തെളിവ്

യുവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍. ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്. ഇരിങ്ങാലക്കുട…

11 hours ago

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ശ്രീശാന്തിന് ‘പണികിട്ടി’: 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും

സല്‍മാന്‍ ഖാന്‍ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ഒഴിയുകയാണെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും.…

11 hours ago

5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, നൂറു കണക്കിന് കാറുകള്‍: പൃഥ്വിരാജിന്റെ ‘ലൂസിഫറി’ലെ മെഗാ മാസ് രംഗം ഷൂട്ട് ചെയ്യാന്‍ മാത്രം ചിലവ് രണ്ടരക്കോടി രൂപ

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫര്‍. യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നതുകൂടിയാണ് ആ കാത്തിരിപ്പിന്റെ കാരണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ്…

12 hours ago

This website uses cookies.