Categories: FeaturedVideos

ഭീമമായ ചിലവില്ലാതെ പോയി വരാന്‍ കഴിയുന്ന വിദേശ രാജ്യങ്ങള്‍ ഇവയാണ്

ഭീമമായ ചിലവ് കാരണം ഇനി വിദേശ വിനോദസഞ്ചാരം ഒഴിവാക്കേണ്ട. ഭീമമായ ചിലവില്ലാതെ തന്നെ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക് പോയി വരാന്‍ കഴിയുന്ന പ്രധാന വിദേശരാജ്യങ്ങളാണ് ഐസ്‌ലാന്‍ഡ്, കോസ്റ്റാറിക്ക, ശ്രീലങ്ക, ഹംഗറി തുടങ്ങിയവ

ഐസ്‌ലാന്‍ഡ്

ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നായ ഐസ്‌ലാന്റിലേക്ക് പോകാന്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ അത്ര ചിലവില്ല. വെള്ളച്ചാട്ടങ്ങളും, അഗ്‌നിപര്‍വ്വതങ്ങളും, ലാവാ ഫീല്‍ഡും, ബ്ലാക്ക് സാന്‍ഡ് ബീച്ചുകളും, ബ്ലൂ ലഗൂനുകളും ഈ രാജ്യത്തിന്റെ മാത്രം പ്രത്യേകതയാണ്. 1.56 ഐസ് ലാന്‍ഡ് ക്രോണയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം. അതായത് ഇവിടെ എത്തിയാല്‍ നിങ്ങള്‍ക്ക് യഥേഷ്ടം പണം ചെലവഴിക്കാം.

കോസ്റ്റാറിക്ക

പ്രകൃതി കനിഞ്ഞരുളിയ രാജ്യമാണ് കോസ്റ്ററിക്ക. 8.26 കോസ്റ്ററിക്ക കോളന്‍ ആണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം. ഇവിടെ പ്രധാനമായും മഴക്കാടുകളാണ് ഉള്ളത്. മഴക്കാലങ്ങളില്‍ കോസ്റ്റാറിക്ക സന്ദര്‍ശനം മഴയുടെ വേറിട്ട അനുഭവങ്ങളും പ്രകൃതിരമണീയമായ സ്ഥലങ്ങളെയും കൊണ്ട് സഞ്ചാരികളെ കീഴ്‌പ്പെടുത്തുന്നു.

ഹംഗറി

യൂറോപ്യന്‍ യാത്രയില്‍ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമാണ് ഹംഗറി. ലോകത്തിലെ ഏറ്റവും കാല്‍പനികമായ നഗരങ്ങളില്‍ ഒന്നാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്. 4.12 ഹംഗേറിയന്‍ ഫോറിന്റ് ആണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

ശ്രീലങ്ക

നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലേക്കൊരു യാത്ര നമ്മുടെ കേരളത്തിലെ തന്നെ ഏതെങ്കിലും ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോകുന്നത്ര ചിലവേ വരുന്നുള്ളൂ. 2.30 ശ്രീലങ്കന്‍ രൂപയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം. ദൂരക്കുറവും ചെലവു കുറഞ്ഞ വിമാന യാത്രയുമാണ് ശ്രീലങ്ക ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാകാന്‍ കാരണം.

Share
Published by
evartha Desk

Recent Posts

പാക്കിസ്ഥാന്റെ ക്രൂരത: ബിഎസ്എഫ് ജവാനെ കൊന്ന് കഴുത്തറുത്തു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാകിസ്ഥാന്‍ സൈനികര്‍ കഴുത്തറത്തു. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യപാക് അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ…

12 mins ago

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റെ ബിരുദം വ്യാജമെന്ന് സര്‍വകലാശാല സ്ഥിരീകരിച്ചു

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കുരുക്കില്‍. എബിവിപി നേതാവായ അങ്കിത് ബസോയ സര്‍വകലാശാലയില്‍ പ്രവേശനത്തിന് സമര്‍പ്പിച്ച ബിരുദ രേഖകള്‍ വ്യാജമെന്ന് തിരുവള്ളുവര്‍ സര്‍വകലാശാല അധികൃതര്‍…

27 mins ago

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് എന്നിവയാണ്…

56 mins ago

എനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല: നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

സിനിമയില്‍ മത്സരത്തിന്റെ ഭാഗമല്ല താനെന്നും ഒന്നാമനാകാന്‍ ആഗ്രഹമില്ലെന്നും നടന്‍ പൃഥ്വിരാജ്. ഒട്ടും കഷ്ടപ്പെടാതെ സിനിമയില്‍ എത്തിയ നടനാണ് താനെന്നും കഴിവുള്ള ഒരുപാട് പേര്‍ ഇനിയും അവസരം കിട്ടാതെ…

60 mins ago

സൗദിയിലെ ജനവാസ മേഖലയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

സൗദിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു വീടും പള്ളിയും തകര്‍ന്നു. ദഹ്‌റാന്‍ പ്രവിശ്യയില്‍ ഇന്നലെയായിരുന്നു സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന…

1 hour ago

ധോണി പൂജ്യത്തിന് പുറത്തായപ്പോള്‍ ഗാലറിയില്‍ ഒരു കുഞ്ഞ് ആരാധകന്റെ രോഷപ്രകടനം: വീഡിയോ വൈറല്‍

ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരെ എംഎസ് ധോണി പൂജ്യത്തിന് പുറത്തായപ്പോഴുള്ള കുഞ്ഞ് ആരാധകന്റെ ദേഷ്യവും നിരാശയുമെല്ലാം വൈറലാകുന്നു. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ധോണി അടിച്ചുതകര്‍ക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചായിരുന്നു വിക്കറ്റ് കീപ്പര്‍ക്ക്…

1 hour ago

This website uses cookies.