Categories: Kerala

‘സരിത എസ്.നായരെ കാണാനില്ല’

സരിത എസ്.നായരെ കാണാനില്ലെന്നു പൊലീസ്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പ്രതിയായ സരിതയ്‌ക്കെതിരെ നേരത്തേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, വാറന്റ് നടപ്പിലാക്കാന്‍ പ്രതി സരിതയെ കാണാനില്ലെന്നാണു പൊലീസ് കോടതിയെ അറിയിച്ചത്.

വലിയതുറ പൊലീസാണ് ഈ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. മുന്‍പ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാംപ്രതി സരിത ഹാജരാകാത്തതിനാല്‍ പ്രതി എവിടെയെന്ന് അന്വേഷിക്കാന്‍ കോടതി വലിയതുറ പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു.

ഇതെ തുടര്‍ന്നാണു സരിതയെ കാണാനില്ലെന്ന വിചിത്ര റിപ്പോര്‍ട്ട് പൊലീസ് ഇന്നലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സരിത, ബിജു രാധാകൃഷ്ണന്‍, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണു പ്രതികള്‍.

കാട്ടാക്കട സ്വദേശി അശോക് കുമാര്‍ നടത്തിവന്ന ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന സ്ഥാപനത്തിനു വൈദുതി ഉല്‍പാദിപ്പിക്കാവുന്ന കാറ്റാടിയന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം വാഗ്ദാനം ചെയ്തു നാലരലക്ഷ രൂപ തട്ടിച്ചുവെന്നാണു കേസ്.

Share
Published by
evartha Desk

Recent Posts

  • Kerala

താൻകൂടി പങ്കെടുത്ത ചടങ്ങ് അലങ്കോലമാക്കാൻ ശ്രമം; ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ ബിജെപി പ്രവർത്തകർ ബഹളം വച്ചതിന് പി എസ് ശ്രീധരൻപിള്ളയ്ക്കു മോദിയുടെ ശാസന

ബൈപ്പാസ് ഉദ്ഘാടനവേളയിൽ ബഹളംവച്ചവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയ​​​ൻ രോഷം പ്രകടിപ്പിച്ചിരുന്നു. ബഹളം വെച്ചവർക്ക്​ താക്കീത്​ നൽകിക്കൊണ്ട്​ അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു....

19 mins ago
  • Kerala

പ്രേംനസീറിനെ രാഷ്ട്രീയത്തിൽ ഇറക്കിയത് കെ കരുണാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസുകാർ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി മകൻ ഷാനവാസ്

മുന്‍ മുഖ്യമന്ത്രി കരുണാകരനും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ചേര്‍ന്നാണ് പ്രേംനസീറിന് മേൽ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയതെന്നും ഷാനവാസ് പറഞ്ഞു...

44 mins ago
  • Kerala

ഹനാന് വാഹനാപകടത്തിൽ വീണ്ടും പരിക്ക്

വാഹനത്തിന്റെ പിന്‍വശത്തെ ഡോര്‍ വലിച്ചടയ്ക്കുന്നതിനിടെ തലയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു...

1 hour ago
  • Breaking News

മടങ്ങാൻ കൂട്ടാക്കാതിരുന്ന യുവതികളെ പൊലീസ് പമ്പയിലേക്ക് തിരിച്ചുകൊണ്ടുപോയത് ബലം പ്രയോഗിച്ച്

നീലിമലയിൽനിന്നും പൊലീസ് വാഹനത്തിലാണ് യുവതികളെ പമ്പയിലേക്ക് കൊണ്ടുപോയത്....

1 hour ago
  • Breaking News

പ്രതിഷേധം മൂലം ദർശനം നടത്താനാകാതെ യുവതികൾ മലയിറങ്ങുന്നു

യുവതികൾക്ക് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു....

1 hour ago
  • Kerala

ശബരിമലയിൽ പ്രതിഷേധക്കാർ യുവതികളെ തടയുന്നത് കൊച്ചുകുട്ടികളെ മുൻനിർത്തി

ശരണമന്ത്രം വിളികളുമായി പ്രതിഷേധക്കാര്‍ ഇവരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ വളഞ്ഞിരിക്കുകയാണ്....

1 hour ago

This website uses cookies.