Categories: National

പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ അടിയേറ്റ് പോലീസുകാരന്‍ മരിച്ചു: സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന്‍ മരിച്ചു. മറ്റൊരു പോലീസുദ്യോഗസ്ഥന്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു.

സ്ഥലത്തെ അങ്ങാടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് പ്രതി വിഷ്ണു രാജ്‌വത്തിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് കാണാനെത്തിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി പിക്കാസ് കൊണ്ട് പോലീസുകാരെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

മഴുവുമായി പിറകിലൂടെ വരുന്ന പ്രതി പൊലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ ആഞ്ഞു വെട്ടുന്നതും ഇയാള്‍ എണീക്കാന്‍ പോലുമാക്കാതെ കസേരയില്‍ കുഴഞ്ഞു ഇരിക്കുന്നതും കാണാം. തൊട്ടടുത്ത നിമിഷം തന്നെ അടുത്തിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനേയും തലയ്ക്ക് അടിച്ചു വീഴ്ത്തുന്ന പ്രതി തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് പുറത്തേക്കിറങ്ങി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ഈ സംഭവങ്ങളെല്ലാം സ്റ്റേഷനകത്ത് നില്‍ക്കുന്ന മറ്റൊരാള്‍ നോക്കി നില്‍ക്കുന്നുണ്ടെങ്കിലും ഇയാള്‍ പ്രതികരിക്കുന്നില്ല. പൊലീസുകാരെ ആക്രമിച്ച പ്രതി രക്ഷപ്പെട്ടെങ്കിലും അടുത്ത ദിവസം തന്നെ പിടിയിലായെന്നാണ് വിവരം. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പൊലീസുകാരേയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഈ ഉദ്യോഗസ്ഥന്‍ പിന്നീട് മരിച്ചു. സെപ്തംബര്‍ ഒന്‍പതിനാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്.

Share
Published by
evartha Desk

Recent Posts

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഏഷ്യാകപ്പ് പോരാട്ടത്തില്‍ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.…

8 hours ago

കേരളത്തിലെ കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം. ബെന്നി ബഹനാന്‍ ആണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നേതൃത്വത്തിലെ അഴിച്ചുപണി. ഹസന് പകരം…

9 hours ago

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ മരവിപ്പിച്ചു; മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

അഴിമതിക്കേസില്‍ ജയിലിലായിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകളും മരുമകനും ജയില്‍ മോചിതരായി. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് ജയില്‍ ശിക്ഷ റദ്ദ് ചെയ്ത്‌കൊണ്ട് വിധി പുറപ്പെടുവിച്ചത്. നവാസിനെതിരായ…

14 hours ago

പാക്കിസ്ഥാന്റെ ക്രൂരത: ബിഎസ്എഫ് ജവാനെ കൊന്ന് കഴുത്തറുത്തു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാകിസ്ഥാന്‍ സൈനികര്‍ കഴുത്തറത്തു. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യപാക് അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ…

15 hours ago

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റെ ബിരുദം വ്യാജമെന്ന് സര്‍വകലാശാല സ്ഥിരീകരിച്ചു

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കുരുക്കില്‍. എബിവിപി നേതാവായ അങ്കിത് ബസോയ സര്‍വകലാശാലയില്‍ പ്രവേശനത്തിന് സമര്‍പ്പിച്ച ബിരുദ രേഖകള്‍ വ്യാജമെന്ന് തിരുവള്ളുവര്‍ സര്‍വകലാശാല അധികൃതര്‍…

15 hours ago

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് എന്നിവയാണ്…

15 hours ago

This website uses cookies.