Categories: Kerala

പറഞ്ഞത് തെറ്റായി പോയി; കന്യാസ്ത്രീകള്‍ക്കെതിരെ മോശം വാക്ക് ഉപയോഗിച്ചത് പിന്‍വലിക്കുന്നുവെന്ന് പി.സി ജോര്‍ജ്

ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. പക്ഷേ താന്‍ അവരെ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ല. അവര്‍ക്കെതിരെ കോട്ടയം പ്രസ് ക്ലബില്‍ വച്ച് നടത്തിയ ‘വേശ്യ’ എന്ന പദപ്രയോഗം തെറ്റായിപ്പോയി. അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു.

ആ പരാമര്‍ശത്തില്‍ നിന്നുളവാകുന്ന വേദന താന്‍ മനസ്സിലാക്കുന്നു. അതേസമയം, ഈ പരാമര്‍ശം ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും മുമ്പ് പറഞ്ഞത് തന്നെയാണ് തന്റെ നിലപാട്. ജലന്ധര്‍ ബിഷപ്പിന്റെ കൈയില്‍ പണം വാങ്ങിയാണ് പി.സി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയെന്ന കന്യാസ്ത്രീയുടെ ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.

താന്‍ ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. തനിക്കതിരെ തെറ്റായ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെരുവില്‍ സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ അപമാനിച്ച് പി.സി ജോര്‍ജ് നടത്തിയ പ്രസ്താവന വ്യാപക വിമര്‍ശനത്തിന് കാരണമായി മാറിയിരുന്നു.

രണ്ടു ദിവസമായി പി.സി ജോര്‍ജിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് വായ് മൂടെടാ പി സി കാമ്പയിനുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു കഴിഞ്ഞ ദിവസം കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.സി ജോര്‍ജ്, കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമെന്നും പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തു കൊണ്ടാണെന്നുമായിരുന്നു പിസി ജോര്‍ജ്ജിന്റെ ചോദ്യം. പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീ തിരുവസ്ത്രം അണിയാന്‍ യോഗ്യയല്ലെന്നും പീഡനം നടന്നദിവസം തന്നെ അവരുടെ കന്യകാത്വം നഷ്ടപ്പെട്ടെന്നും പിസി പറഞ്ഞു.

പീഡനത്തിന് ഇരയായ കന്യാസ്ത്രീമാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും ബിഷപ്പിനെതിരെയുള്ള അവരുടെ ആരോപണങ്ങള്‍ ശരിയാണോയെന്ന് ഉറപ്പ് വരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസിന് വേറെ പണിയില്ലാത്തതു കൊണ്ടാണ് കന്യാസ്ത്രീമാരുടെ പരാതിയില്‍ ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നതെന്നും പി സി ആരോപിച്ചിരുന്നു.

Share
Published by
evartha Desk

Recent Posts

ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ മൂന്നാം ദിവസവും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി;ബിഷപ്പിന് കുരുക്കായി ഈ മൂന്ന് മൊഴികൾ;അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം മൂന്നാം ഘട്ടം ചോദ്യം ചെയ്യുന്നു. ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍…

6 mins ago

കന്യാസ്ത്രീകളുടെ സമരത്തിനെതിരേയുള്ള കോടിയേരിയുടെ പരാമര്‍ശനത്തിനു തകര്‍പ്പന്‍ മറുപടി;“അവരുടെ ആവശ്യം തനിക്ക് അനാവശ്യം ആയിരിക്കും. ജഗതി പണ്ട് പറഞ്ഞതേ കോടിയേരിയോടും പറയാനുള്ളു”

കന്യാസ്ത്രീകളുടെ സമരകോലഹലങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി അഡ്വ. ഹരീഷ് വാസുദേവന്‍. സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികള്‍ തടസ്സപ്പെടുത്തരുത്. ബിഷപ്പ് പ്രതിയാണോ അല്ലയോ…

29 mins ago

വാട്‌സാപ്പ് രാത്രി ഉപയോഗിച്ചാലും കണ്ണിന് കുഴപ്പമുണ്ടാകില്ല: ഡാര്‍ക്ക് മോഡ് സംവിധാനം അവതരിപ്പിച്ചു

രാത്രി ചാറ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ മിഴികളെ സംരക്ഷിക്കാനും ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കാനും പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. ഡാര്‍ക്ക് മോഡ് സംവിധാനമാണ് ആപ്പില്‍ വാട്ട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്.…

40 mins ago

എം എല്‍ എ വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ജോലിവാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി

പത്തനംതിട്ട: എം എല്‍ എയുടെ പേഴ്സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ യുവാവ് മുങ്ങി. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് ആറന്മുള എം എല്‍…

57 mins ago

സ്വകാര്യ നിമിഷങ്ങള്‍ പുറത്തുവിട്ട ശേഷം കാമുകന്റെ ആത്മഹത്യ:നടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു ; വിഷം കഴിച്ച താരത്തെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു

കാമുകനെന്ന് അവകാശപ്പെട്ട് യുവാവ് സ്വയം തീ കൊളുത്തി മരിച്ച സംഭവത്തോടെ വിവാദത്തിലായ ടെലിവിഷന്‍ നടി നിലാനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിഷം കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയതെന്നും…

1 hour ago

ഇന്ധനവില വര്‍ധനവില്‍ പൊറുതി മുട്ടിയെന്ന് ബസ്സുടമകള്‍;മിനിമം ചാര്‍ജ് 10 രൂപയാക്കിയില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ല

കൊച്ചി: ഇന്ധന വില ഉയരുന്ന പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകള്‍. ഈ മാസം 30നകം തീരുമാനമായില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ്…

1 hour ago

This website uses cookies.