Categories: Latest News

പത്തനംതിട്ടയില്‍ വിവിധ സ്ഥലങ്ങളില്‍ വന്‍മുഴക്കം; വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി; ഭൂചലനമെന്നു സംശയം

പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍, പഴകുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകള്‍, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, കുരമ്പാല തെക്ക്, കുടശനാട് മേഖലകളില്‍ ഭൂചലനം ഉണ്ടായതായി സംശയം. ഈ പ്രദേശങ്ങളില്‍ വലിയ ശബ്ദത്തോടെ മുഴക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പല ഭാഗത്തെയും വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറിയിട്ടുണ്ട്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.

അതേസമയം, ഭൂചലന വാര്‍ത്തയുടെ പേരില്‍ ജനങ്ങള്‍ ഭയചികിതരാകേണ്ട കാര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മൂന്നില്‍ താഴെയുള്ള ചെറു ചലനങ്ങള്‍ ഉപകരണങ്ങളില്‍ രേഖപ്പെടുത്താറില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കൈവശമുള്ള ഉപകരണങ്ങളില്‍ ഇപ്പോഴുണ്ടായെന്നു പറയുന്ന ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Share
Published by
evartha Desk

Recent Posts

ബിടെക് വിദ്യാർഥിനിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ:പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം : എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സഹപാഠി അറസ്റ്റില്‍. വെള്ളനാട് ചാങ്ങ കാവ്യക്കോട് ആനന്ദ് ഭവനില്‍ ആനന്ദ് ബാബു ആണ്…

23 mins ago

ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ അപകടത്തില്‍പെട്ടു

നടന്‍ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അപകടം. ഇന്നലെ രാവിലെ കൊച്ചി കാക്കനാട്ടെ ലൊക്കേഷനിലായിരുന്നു…

28 mins ago

ടൊവീനോ വയറ്റത്തടിച്ച് ‘പല്‍ദേസി’ പാടുന്ന വൈറല്‍ വീഡിയോ

ടൊവീനോയുടെ കീബോര്‍ഡ് വായനയും ഗാനാലാപനവും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ടൊവീനോ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ് കൈയ്യടി നേടുന്നത്. തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേല്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ട്…

1 hour ago

കൊക്കയിലേക്ക് ചരിഞ്ഞ ബസിനെ റോഡ് പണിക്ക് എത്തിയ ജെ.സി.ബി. താങ്ങിനിര്‍ത്തി ;രക്ഷപ്പെട്ടത് 80 യാത്രക്കാര്‍

മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ചിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസ് കൊക്കയിലേക്ക്‌ മറിയാൻ തുടങ്ങവെ മണ്ണുമാന്തിയന്ത്രം രക്ഷകനായി. യന്ത്രത്തിന്റെ ഓപ്പറേറ്റർ അവസരോചിതമായി ഉണർന്ന് പ്രവർത്തിച്ച് ചരിഞ്ഞുകൊണ്ടിരുന്ന ബസിനെ…

1 hour ago

ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ മൂന്നാം ദിവസവും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി;ബിഷപ്പിന് കുരുക്കായി ഈ മൂന്ന് മൊഴികൾ;അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം മൂന്നാം ഘട്ടം ചോദ്യം ചെയ്യുന്നു. ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍…

1 hour ago

കന്യാസ്ത്രീകളുടെ സമരത്തിനെതിരേയുള്ള കോടിയേരിയുടെ പരാമര്‍ശനത്തിനു തകര്‍പ്പന്‍ മറുപടി;“അവരുടെ ആവശ്യം തനിക്ക് അനാവശ്യം ആയിരിക്കും. ജഗതി പണ്ട് പറഞ്ഞതേ കോടിയേരിയോടും പറയാനുള്ളു”

കന്യാസ്ത്രീകളുടെ സമരകോലഹലങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി അഡ്വ. ഹരീഷ് വാസുദേവന്‍. സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികള്‍ തടസ്സപ്പെടുത്തരുത്. ബിഷപ്പ് പ്രതിയാണോ അല്ലയോ…

2 hours ago

This website uses cookies.