Categories: gulf

മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ എത്തുന്നു

മക്കയേയും മദീനയേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ ഉദ്ഘാടനത്തിന് തയ്യാറായി. 450 കിലോമീറ്റര്‍ നീളമുള്ള അല്‍ ഹറമൈന്‍ റെയില്‍ സര്‍വ്വീസ് ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സൗദി ഗതാഗത മന്ത്രി അറിയിച്ചു. പുണ്യ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് 120 മിനിറ്റുകള്‍ മാത്രമാണ് ഇനി ആവശ്യമായി വരിക.

ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് ഫസ്റ്റ് ക്ലാസ് യാത്രാ ആനുഭവം സമ്മാനിക്കുന്നതിന് പുറമേ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കുന്നിനും പദ്ധതി സഹായകമാവുമെന്നാണ് പ്രതീക്ഷ. സ്റ്റേഷനുകളുടെ പരിശോധനയും മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ട്രാക്കുകളുടെ പരിശോധനയും പൂര്‍ത്തിയായി.

റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന സൗദി ലാന്റ് ബ്രിഡ്ജ് പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൗദി പറഞ്ഞു. റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന റെയില്‍ ലിങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ യാത്രാ ദൂരം ആറ് മണിക്കൂറായി കുറയും.

നിലവില്‍ ബസില്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ സമയമെടുക്കുന്ന യാത്രയാണിത്. മണലും കടുത്ത ചൂടും പോലുള്ള സാഹചര്യങ്ങളെ അതിജീവിക്കാന്‍ പോളണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഗണുകളാണ് അല്‍ ഹറമൈന്‍ സര്‍വ്വീസില്‍ ഉപയോഗിക്കുന്നത്.

Share
Published by
evartha Desk

Recent Posts

ടൊവീനോ വയറ്റത്തടിച്ച് ‘പല്‍ദേസി’ പാടുന്ന വൈറല്‍ വീഡിയോ

ടൊവീനോയുടെ കീബോര്‍ഡ് വായനയും ഗാനാലാപനവും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ടൊവീനോ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ് കൈയ്യടി നേടുന്നത്. തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേല്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ട്…

38 mins ago

കൊക്കയിലേക്ക് ചരിഞ്ഞ ബസിനെ റോഡ് പണിക്ക് എത്തിയ ജെ.സി.ബി. താങ്ങിനിര്‍ത്തി ;രക്ഷപ്പെട്ടത് 80 യാത്രക്കാര്‍

മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ചിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസ് കൊക്കയിലേക്ക്‌ മറിയാൻ തുടങ്ങവെ മണ്ണുമാന്തിയന്ത്രം രക്ഷകനായി. യന്ത്രത്തിന്റെ ഓപ്പറേറ്റർ അവസരോചിതമായി ഉണർന്ന് പ്രവർത്തിച്ച് ചരിഞ്ഞുകൊണ്ടിരുന്ന ബസിനെ…

43 mins ago

ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ മൂന്നാം ദിവസവും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി;ബിഷപ്പിന് കുരുക്കായി ഈ മൂന്ന് മൊഴികൾ;അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം മൂന്നാം ഘട്ടം ചോദ്യം ചെയ്യുന്നു. ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍…

1 hour ago

കന്യാസ്ത്രീകളുടെ സമരത്തിനെതിരേയുള്ള കോടിയേരിയുടെ പരാമര്‍ശനത്തിനു തകര്‍പ്പന്‍ മറുപടി;“അവരുടെ ആവശ്യം തനിക്ക് അനാവശ്യം ആയിരിക്കും. ജഗതി പണ്ട് പറഞ്ഞതേ കോടിയേരിയോടും പറയാനുള്ളു”

കന്യാസ്ത്രീകളുടെ സമരകോലഹലങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി അഡ്വ. ഹരീഷ് വാസുദേവന്‍. സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികള്‍ തടസ്സപ്പെടുത്തരുത്. ബിഷപ്പ് പ്രതിയാണോ അല്ലയോ…

1 hour ago

വാട്‌സാപ്പ് രാത്രി ഉപയോഗിച്ചാലും കണ്ണിന് കുഴപ്പമുണ്ടാകില്ല: ഡാര്‍ക്ക് മോഡ് സംവിധാനം അവതരിപ്പിച്ചു

രാത്രി ചാറ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ മിഴികളെ സംരക്ഷിക്കാനും ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കാനും പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. ഡാര്‍ക്ക് മോഡ് സംവിധാനമാണ് ആപ്പില്‍ വാട്ട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്.…

2 hours ago

എം എല്‍ എ വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ജോലിവാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി

പത്തനംതിട്ട: എം എല്‍ എയുടെ പേഴ്സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ യുവാവ് മുങ്ങി. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് ആറന്മുള എം എല്‍…

2 hours ago

This website uses cookies.