‘ലോകത്തെ മാറ്റിയ കുറച്ചു സമവാക്യങ്ങള്‍’: ദിവ്യ സ്പന്ദനയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
12 September 2018

ന്യൂഡല്‍ഹി: സ്വയം പ്രശംസിച്ച് ബിജെപി കഴിഞ്ഞ ദിവസം ട്വിറ്ററിലിട്ട പോസ്റ്റിനെ കോണ്‍ഗ്രസും സോഷ്യല്‍ മീഡിയയും ട്രോളി കൊന്നിരുന്നു. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെകാലത്തേതിനേക്കാള്‍ ഭേദമാണ് മോദി സര്‍ക്കാരിന്റെ കാലത്തെ ഇന്ധനവില വര്‍ധനയെന്ന് സൂചിപ്പിക്കാനുള്ള ശ്രമമാണ് തിരിച്ചടിയായത്.

ഗ്രാഫ് ഉപയോഗിച്ച് ഇന്ധനവിലവര്‍ധനവിനെ ന്യായീകരിക്കുകയായിരുന്നു ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട പോസ്റ്റിന്റെ ഉദ്ദേശ്യം. വിലക്കയറ്റം ശതമാനക്കണക്കില്‍ കാണിക്കാനായിരുന്നു ശ്രമം. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ ഇന്ധനവിലക്കയറ്റത്തിന്റെ നിരക്ക് യുപിഎ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് കുറവാണെന്ന് കാണിക്കുന്ന രേഖാരൂപമാണ് ബിജെപി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഉദ്ദേശിച്ചതിന്റെ വിപരീതഫലമാണ് ഉണ്ടായത്.

ബിജെപിയുടെ ട്വിറ്റര്‍ പ്രചാരണങ്ങളെ പരിഹസിച്ച് മുന്‍ എംപിയും കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവിയുമായ നടി ദിവ്യ സ്പന്ദനയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. പൈതഗോറസ്, ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ എന്നിവരുടെ കൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടുന്ന ചിത്രമാണ് ദിവ്യ ട്വിറ്ററില്‍ പങ്കുവച്ചത്. ഇവരുടെ സിദ്ധാന്തങ്ങള്‍ക്കൊപ്പം ഇന്ധനവില 56.71ല്‍നിന്നു 72.83 ആയപ്പോള്‍ ശതമാനക്കണക്കിലെ കുറ് കാണിച്ചുള്ള ബാര്‍ ചാര്‍ട്ടും ചിത്രത്തിലുണ്ട്. ഒപ്പം ഒരു കമന്റും–ലോകത്തെ മാറ്റിയ കുറച്ചു സമവാക്യങ്ങള്‍ എന്ന്.

https://twitter.com/divyaspandana/status/1039774545106718721