സുരക്ഷയ്‌ക്കൊപ്പം വിലയും ഉയര്‍ത്തി ക്ലാസിക് 500 എബിഎസ് നിരത്തിലെത്തി

single-img
12 September 2018

ബുള്ളറ്റ് പ്രേമികളുടെ ദീര്‍ഘ നാളത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. 2.10 ലക്ഷം രൂപയാണ് പുതിയ ക്ലാസിക് 500 എബിഎസ് പതിപ്പിന് വിപണിയില്‍ വില. സാധാരണ ക്ലാസിക് 500 മോഡലുകളെക്കാള്‍ 20,000 മുതല്‍ 30,000 രൂപയോളം പുതിയ എബിഎസ് പതിപ്പിന് കൂടുതലുണ്ട്.

ക്ലാസിക് 500 മോഡലുകളുടെ നിറം അടിസ്ഥാനപ്പെടുത്തി വിലയില്‍ വ്യത്യാസം വരുന്നുണ്ട്. നിലവില്‍ സ്റ്റെല്‍ത്ത് ബ്ലാക്, ഡെസേര്‍ട്ട് സ്റ്റോം നിറപതിപ്പുകള്‍ക്ക് മാത്രമെ എബിഎസ് ലഭിക്കുകയുള്ളൂ. അടുത്തിടെ വിപണിയില്‍ എത്തിയ ക്ലാസിക് 350 സിഗ്‌നല്‍സ് എഡിഷനിലുള്ളതുപോലെ ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് യൂണിറ്റാണ് ക്ലാസിക് 500 മോഡലിലും.

കമ്പനി പുതിയ ഹിമാലയന്‍ പതിപ്പുകളിലും എബിഎസിലും ഇരട്ട ചാനല്‍ യൂണിറ്റുമാണ് ഒരുങ്ങുന്നത്. എബിഎസ് സുരക്ഷയുള്ള ഹിമാലയനില്‍ 10,000 മുതല്‍ 12,000 രൂപ വരെയാണ് കമ്പനി കൂട്ടിയത്. എബിഎസ് നല്‍കിയതൊഴിച്ചാല്‍ മറ്റു കാര്യമായ മാറ്റങ്ങളൊന്നും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 മോഡലിനില്ല.

നിലവിലുള്ള 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ബൈക്കില്‍. എഞ്ചിന് 27.2 യവു കരുത്തും 41.3 ചാ ീേൃൂൗല ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 35 ാാ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളും ക്ലാസിക് 500 എബിഎസ് പതിപ്പില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

ഇരു ടയറുകളിലുമുള്ള ഡിസ്‌ക്ക് ബ്രേക്കുകള്‍ക്ക് എബിഎസ് പിന്തുണയുണ്ട്. 2019 ഏപ്രിലിനകം 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് സുരക്ഷ കര്‍ശനമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ നടപടി.