Categories: Kerala

അന്ന് എഴുതിവിട്ടതെല്ലാം ഇന്ന് തിരിഞ്ഞുകൊത്തുന്നു: പാര്‍ട്ടിക്കാരെ നാണംകെടുത്തി ബിജെപി കേരള ഘടകത്തിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍

രാജ്യത്ത് ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിനു പുറമെ രൂപയുടെ മൂല്യതകര്‍ച്ചയും മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റെക്കോര്‍ഡിട്ട് ഓരോ ദിവസവും ഇന്ധനവില കുതിക്കുമ്പോള്‍ വില കുറച്ചാല്‍ വികസനത്തിന് തിരിച്ചടിയാകുമെന്നും കുറക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് കേന്ദ്രം.

ഇതോടെ ഭരണപരാജയം മറച്ചുവെക്കാന്‍ പലവിധ നുണക്കഥകളാണ് ബിജെപി അനുഭാവികള്‍ പടച്ചുവിടുന്നത്. ഇതിനിടയിലാണ് 2014ലെയും മറ്റും ബിജെപിയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ ചിലര്‍ കുത്തിപ്പൊക്കി കൊണ്ടുവന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില വര്‍ധനക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.

അന്ന് ഫെയ്‌സ്ബുക്കിലൂടെ ബിജെപി കേരള ഘടകം പ്രതിഷേധമറിയിച്ചത് ഇങ്ങനെ: പെട്രോള്‍ നമ്മുടെ ചങ്കില്‍ തീ കോരിയിടുന്നതെങ്ങനെ? അടിക്കടി കൂടുന്ന പെട്രോള്‍ വില. ഈ ദുര്‍ഗതിക്കെതിരെ പരിഹാരം നമുക്ക് തന്നെ കണ്ടെത്താനുള്ള സുവര്‍ണാവസരമാണ് തിരഞ്ഞെടുപ്പ്. നിങ്ങളുടെ വോട്ട് വിവേകപൂര്‍വ്വം ഉപയോഗിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു ഈ പോസ്റ്റ്.

രാജ്യത്ത് ഡീസല്‍ വിലനിര്‍ണ്ണയാവകാശം സര്‍ക്കാരിനു തന്നെയെന്നു വ്യക്തമാക്കി 2014 ജൂണിലെ പെട്രോളിയം വകുപ്പു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ പ്രസ്താവനയാണ് മറ്റൊന്ന്. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി പല മാധ്യമങ്ങളും ഡീസല്‍ വില നിര്‍ണ്ണയാവകാശം സര്‍ക്കാര്‍ കൈവിടുകയാണെന്നും ഇതോടെ വിലകുത്തനെ കൂടുമെന്നുമൊക്കെ ഊഹാപോഹം പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറയുന്നു.

ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ല. വില കൂട്ടാന്‍ ഒരു നീക്കവും നടക്കുന്നുമില്ല. എന്നിരിക്കെ ചില ഉന്നതര്‍ പറഞ്ഞുവെന്ന ഔദ്യോഗിക മട്ടിലാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആശങ്കകള്‍ എല്ലാം തള്ളിക്കളയുന്നു കേരള ബിജെപിയുടെ പേജില്‍ പറയുന്നു.

ജനങ്ങള്‍ക്കുമേല്‍ അധികഭാരം ചുമത്താന്‍ ഒരു ഉദ്ദേശ്യവുമില്ലെന്നും വില കൂട്ടുമെന്ന് ചിലര്‍ പരത്തുന്ന അഭ്യൂഹങ്ങള്‍ മാത്രമാണെന്നും മന്ത്രി വെളിപ്പെടുത്തിയിരുന്നു. സിലിണ്ടറുകളുടെ സബ്‌സിഡിയും പഴയതുപോലെ തുടരും. വര്‍ഷത്തില്‍ 12 സിലിണ്ടര്‍ നല്‍കും പ്രധാന്‍ വ്യക്തമാക്കിയതായി കേരള ബിജെപി പേജില്‍ ചൂണ്ടിക്കാണിക്കുന്നു.

വാ തുറക്കാത്ത പ്രധാനമന്ത്രിയെക്കുറിച്ചാണ് മറ്റൊരു പോസ്റ്റ്. തകര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന് ഉണര്‍വേകാന്‍ കഴിവും അര്‍പ്പണ മനോഭാവവുമുള്ള പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ വോട്ട് വിവേകപൂര്‍വ്വം ഉപയോഗിക്കുക. ഒപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിലെ വരികളാണ് ഹൈലൈറ്റ്. ‘വാ തുറക്കാത്ത ഒരു പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ എത്ര പിന്നിലേക്ക് വലിച്ചോ അതിന്റെ എത്രയോ മടങ്ങ് അപകടകരമായ അവസ്ഥയായിരിക്കും അപക്വവും വിഡ്ഡിത്തം വിളമ്പുന്നതുമായ ഒരു പ്രധാനമന്ത്രി നമുക്ക് സമ്മാനിക്കുക..’

കള്ളപ്പണത്തെക്കുറിച്ച് ഇപ്പോള്‍ കേന്ദ്രനേതാക്കളാരും അധികം സംസാരിക്കാറില്ല. പരാജയവാദങ്ങളെയെല്ലാം ശരിവെച്ച ആര്‍ബിഐ റിപ്പോര്‍ട്ട് മുന്നിലുണ്ടല്ലോ. ഏതായാലും സ്വിസ് ബാങ്കിലെ കള്ളപ്പണത്തെക്കുറിത്തുള്ള പോസ്റ്റ് ഇങ്ങനെ: സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവന്നാല്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തി പ്രാപിക്കും. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കാന്‍ അനുവദിക്കരുത്.

ഇതിനുപുറമെ നിരവധി പോസ്റ്റുകളാണ് ഇനിയും ഡിലീറ്റ് ചെയ്യാതെ ഫെയ്‌സ്ബുക്ക് പേജില്‍ ഉള്ളത്. എന്തായാലും ഈ പഴയ പോസ്റ്റുകള്‍ ബിജെപി അനുകൂലികളെ നാണംകെടുത്തിയിരിക്കുകയാണ്.

Share
Published by
evartha Desk

Recent Posts

ബിജെപിയിലേക്ക് ചേക്കേറുന്ന കേരളത്തിലെ ആ കരുത്തന്‍ ആര്?

'അവന്‍ വരും, പാര്‍ട്ടി ചുമതലയുള്ളവനായിരിക്കും അവന്‍, അവന്‍ ശക്തനായിരിക്കും, ആ കരുത്തന്റെ വരവിന് വേണ്ടി പാര്‍ട്ടി കാത്തിരിക്കുകയാണ്'. കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍…

18 mins ago

രാജ്യത്തെ മികച്ച മുഖ്യമന്ത്രിക്കുള്ള അവാര്‍ഡ് പിണറായി വിജയന്

മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധി ദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം തിബറ്റ് ആത്മീയ ആചാര്യന്‍ ദലൈയ്‌ലാമക്ക് സമ്മാനിക്കും.…

1 hour ago

തൃശൂരില്‍ ഏഴ് ആണ്‍കുട്ടികളെ പീഡിപ്പിച്ച സന്യാസി അറസ്റ്റില്‍

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ സ്വാമി അറസ്റ്റില്‍. ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്രീ ബ്രഹ്മാനന്ദാലയത്തിലെ സ്വാമി ശ്രീനാരായണ ധര്‍മ്മവ്രതനെ ചെന്നൈയില്‍ വെച്ചാണ് ആളൂര്‍ പൊലീസ് പിടികൂടിയത്. ആശ്രമത്തിലെ…

1 hour ago

മയക്കുമരുന്ന് നല്‍കി ലൈംഗിക പീഡനം; ഡോക്ടറും കാമുകിയും പിടിയില്‍: അന്വേഷണത്തില്‍ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ കണ്ടെത്തി

സ്ത്രീകളെ മയക്കുമരുന്നു നല്‍കി ആകര്‍ഷിച്ച് ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറും കാമുകിയും അറസ്റ്റില്‍. ഡേറ്റിംഗ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത അമേരിക്കയിലെ ഓര്‍ത്തോപെഡിക് സര്‍ജന്‍ 38 കാരനായ ഗ്രാന്റ് വില്യം…

2 hours ago

മുത്തലാഖ് ഇനി ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലില്‍ (ദ് മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഇന്‍ മാര്യേജ്…

2 hours ago

ഇതാണോ ബി.ജെ.പിയുടെ ‘ഗോമാതാ’ സ്‌നേഹം?: മോദിയുടെ പരിപാടിക്കായി പശുക്കളെ’ ഗോശാലയില്‍നിന്നും ‘ഇറക്കിവിട്ടു’: വെള്ളവും ഭക്ഷണവും ലഭിക്കാതെ ചത്തൊടുങ്ങിയത് നിരവധി പശുക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് തത്സമയം കാണിക്കുന്നതിന് സൗകര്യം ഒരുക്കാനായി ഗോശാലയില്‍നിന്നും മാറ്റി പാര്‍പ്പിച്ച നിരവധി പശുക്കള്‍ ചത്തു. സെപ്റ്റംബര്‍ 15 നായിരുന്നു സംഭവം. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛത…

2 hours ago

This website uses cookies.