അന്ന് എഴുതിവിട്ടതെല്ലാം ഇന്ന് തിരിഞ്ഞുകൊത്തുന്നു: പാര്‍ട്ടിക്കാരെ നാണംകെടുത്തി ബിജെപി കേരള ഘടകത്തിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍

single-img
12 September 2018

രാജ്യത്ത് ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിനു പുറമെ രൂപയുടെ മൂല്യതകര്‍ച്ചയും മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റെക്കോര്‍ഡിട്ട് ഓരോ ദിവസവും ഇന്ധനവില കുതിക്കുമ്പോള്‍ വില കുറച്ചാല്‍ വികസനത്തിന് തിരിച്ചടിയാകുമെന്നും കുറക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് കേന്ദ്രം.

ഇതോടെ ഭരണപരാജയം മറച്ചുവെക്കാന്‍ പലവിധ നുണക്കഥകളാണ് ബിജെപി അനുഭാവികള്‍ പടച്ചുവിടുന്നത്. ഇതിനിടയിലാണ് 2014ലെയും മറ്റും ബിജെപിയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ ചിലര്‍ കുത്തിപ്പൊക്കി കൊണ്ടുവന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില വര്‍ധനക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.

അന്ന് ഫെയ്‌സ്ബുക്കിലൂടെ ബിജെപി കേരള ഘടകം പ്രതിഷേധമറിയിച്ചത് ഇങ്ങനെ: പെട്രോള്‍ നമ്മുടെ ചങ്കില്‍ തീ കോരിയിടുന്നതെങ്ങനെ? അടിക്കടി കൂടുന്ന പെട്രോള്‍ വില. ഈ ദുര്‍ഗതിക്കെതിരെ പരിഹാരം നമുക്ക് തന്നെ കണ്ടെത്താനുള്ള സുവര്‍ണാവസരമാണ് തിരഞ്ഞെടുപ്പ്. നിങ്ങളുടെ വോട്ട് വിവേകപൂര്‍വ്വം ഉപയോഗിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു ഈ പോസ്റ്റ്.

https://www.facebook.com/BJP4keralam/photos/a.1386860151574110/1407910892802369/?type=3&theater

രാജ്യത്ത് ഡീസല്‍ വിലനിര്‍ണ്ണയാവകാശം സര്‍ക്കാരിനു തന്നെയെന്നു വ്യക്തമാക്കി 2014 ജൂണിലെ പെട്രോളിയം വകുപ്പു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ പ്രസ്താവനയാണ് മറ്റൊന്ന്. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി പല മാധ്യമങ്ങളും ഡീസല്‍ വില നിര്‍ണ്ണയാവകാശം സര്‍ക്കാര്‍ കൈവിടുകയാണെന്നും ഇതോടെ വിലകുത്തനെ കൂടുമെന്നുമൊക്കെ ഊഹാപോഹം പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറയുന്നു.

ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ല. വില കൂട്ടാന്‍ ഒരു നീക്കവും നടക്കുന്നുമില്ല. എന്നിരിക്കെ ചില ഉന്നതര്‍ പറഞ്ഞുവെന്ന ഔദ്യോഗിക മട്ടിലാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആശങ്കകള്‍ എല്ലാം തള്ളിക്കളയുന്നു കേരള ബിജെപിയുടെ പേജില്‍ പറയുന്നു.

ഡീസെൽ വില നിർണ്ണയാവകാശം സർകാരിനു തന്നെ !!! ധർമ്മേന്ദ്ര പ്രധാന്‍ പെട്രോളിയം…

Posted by BJP Keralam on Saturday, June 14, 2014

ജനങ്ങള്‍ക്കുമേല്‍ അധികഭാരം ചുമത്താന്‍ ഒരു ഉദ്ദേശ്യവുമില്ലെന്നും വില കൂട്ടുമെന്ന് ചിലര്‍ പരത്തുന്ന അഭ്യൂഹങ്ങള്‍ മാത്രമാണെന്നും മന്ത്രി വെളിപ്പെടുത്തിയിരുന്നു. സിലിണ്ടറുകളുടെ സബ്‌സിഡിയും പഴയതുപോലെ തുടരും. വര്‍ഷത്തില്‍ 12 സിലിണ്ടര്‍ നല്‍കും പ്രധാന്‍ വ്യക്തമാക്കിയതായി കേരള ബിജെപി പേജില്‍ ചൂണ്ടിക്കാണിക്കുന്നു.

തകർന്നു കൊണ്ടിരിക്കുന്ന ഭാരതത്തിന് ഉണർവേകാൻ, കഴിവും അർപ്പണ മനോഭാവവുമുള്ള ഒരു പ്രധാനമന്ത്രിയെയും നമ്മുടെ പ്രതിനിധികളെയും…

Posted by BJP Keralam on Friday, March 21, 2014

വാ തുറക്കാത്ത പ്രധാനമന്ത്രിയെക്കുറിച്ചാണ് മറ്റൊരു പോസ്റ്റ്. തകര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന് ഉണര്‍വേകാന്‍ കഴിവും അര്‍പ്പണ മനോഭാവവുമുള്ള പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ വോട്ട് വിവേകപൂര്‍വ്വം ഉപയോഗിക്കുക. ഒപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിലെ വരികളാണ് ഹൈലൈറ്റ്. ‘വാ തുറക്കാത്ത ഒരു പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ എത്ര പിന്നിലേക്ക് വലിച്ചോ അതിന്റെ എത്രയോ മടങ്ങ് അപകടകരമായ അവസ്ഥയായിരിക്കും അപക്വവും വിഡ്ഡിത്തം വിളമ്പുന്നതുമായ ഒരു പ്രധാനമന്ത്രി നമുക്ക് സമ്മാനിക്കുക..’

സ്വിസ് ബാങ്കിൽ ഇന്ത്യക്കാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം നമ്മുടെ രാജ്യത്തേയ്ക്ക് കൊണ്ടുവന്നാൽ തന്നെ നമ്മുടെ സമ്പദ്…

Posted by BJP Keralam on Thursday, March 27, 2014

കള്ളപ്പണത്തെക്കുറിച്ച് ഇപ്പോള്‍ കേന്ദ്രനേതാക്കളാരും അധികം സംസാരിക്കാറില്ല. പരാജയവാദങ്ങളെയെല്ലാം ശരിവെച്ച ആര്‍ബിഐ റിപ്പോര്‍ട്ട് മുന്നിലുണ്ടല്ലോ. ഏതായാലും സ്വിസ് ബാങ്കിലെ കള്ളപ്പണത്തെക്കുറിത്തുള്ള പോസ്റ്റ് ഇങ്ങനെ: സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവന്നാല്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തി പ്രാപിക്കും. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കാന്‍ അനുവദിക്കരുത്.

കൊള്ളയും കൊലയും അനിയന്ത്രതം ആയി ഇപ്രാവശ്യം- മോദി സർകാർ !!!ബി ജെ പി ക്ക് വോട്ട് നൽകു

Posted by BJP Keralam on Sunday, May 11, 2014

ഇതിനുപുറമെ നിരവധി പോസ്റ്റുകളാണ് ഇനിയും ഡിലീറ്റ് ചെയ്യാതെ ഫെയ്‌സ്ബുക്ക് പേജില്‍ ഉള്ളത്. എന്തായാലും ഈ പഴയ പോസ്റ്റുകള്‍ ബിജെപി അനുകൂലികളെ നാണംകെടുത്തിയിരിക്കുകയാണ്.

അഴിമതി വ്യാപകം ആയി ഇപ്രാവശ്യം- മോദി സർകാർ !!!ബി ജെ പി ക്ക് വോട്ട് നൽകു

Posted by BJP Keralam on Sunday, May 11, 2014

പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്ല നാളുകള്‍ വരവായി എന്ന നരേന്ദ്രമോദിയുടെ അഭിപ്രായപ്രകടനം കേട്ട് നെറ്റി ചുളിച്ചവരും…

Posted by BJP Keralam on Wednesday, October 29, 2014