വാഹനാപകടങ്ങള്‍ക്ക് സൗദിയില്‍ ശിക്ഷ കഠിനമാക്കി

single-img
11 September 2018

സൗദിയില്‍ വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് ശിക്ഷ കൂടുതല്‍ ശക്തമാക്കി. മരണത്തിനും അംഗഭംഗത്തിനും കാരണമാകുന്നവര്‍ക്ക് നാലു വര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. പരുക്കേറ്റവര്‍ സുഖംപ്രാപിക്കാന്‍ രണ്ടാഴ്ച എടുക്കുംവിധമുള്ള അപകടത്തിന് കാരണക്കാരായവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ പിഴയുമുണ്ട്.

കസ്റ്റഡിയില്‍ എടുക്കുന്ന വാഹനം 90 ദിവസത്തിനകം തിരിച്ചെടുക്കണമെന്നാണ് നിയമം. അല്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുമെന്നും ഗതാഗത വിഭാഗം അറിയിച്ചു. അപകടവും മരണവും കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.