സച്ചിൻ ടെണ്ടുൽക്കർക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീ റെഡ്ഡി: ‘വലിയ വ്യക്തികള്‍ക്ക് നന്നായി റൊമാന്‍സ് കളിക്കാനറിയാം’

single-img
11 September 2018

പ്രമുഖര്‍ക്കെതിരേയുള്ള ലൈംഗികാരോപണങ്ങളും പ്രസ്താവനകളും കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ താരമാണ് ശ്രീ റെഡ്ഡി. നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ് , സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയുള്ള ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

എന്നാൽ ഇപ്പോഴിതാ അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ‘ക്രിക്കറ്റ് ദൈവം’ സച്ചിൻ തെണ്ടുൽക്കർക്കെതിരെയും ആരോപണ ശരമെറിഞ്ഞിരിക്കുകയാണ് ശ്രീ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിനെതിരേ ശ്രീ റെഡ്ഡി ആരോപണമുന്നയിച്ചിരിക്കുന്നത്. ‘സച്ചിൻ തെണ്ടുൽക്കാരൻ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദിൽ വന്ന സമയത്ത് ‘ചാർമിംഗ് (സുന്ദരി) ആയ പെൺകുട്ടിയുമായി റൊമാൻസിൽ ഏർപ്പെട്ടു.

സമൂഹത്തിൽ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവർക്ക് നടുവിൽ നിന്ന് പ്രവർത്തിച്ചത്. വലിയ വ്യക്തികൾക്ക് നന്നായി കളിക്കാനറിയാം. ഞാൻ ഉദ്ദേശിച്ചത് പ്രണയമാണ്’. ശ്രീ റെഡ്ഡിയുടെ പോസ്റ്റില്‍ പറയുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരിന് പകരം തെണ്ടുല്‍ക്കാരന്‍ എന്നും തെന്നിന്ത്യന്‍ നടി ചാര്‍മിക്ക് പകരം ചാര്‍മിങ് എന്നും ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നുമാണ് ശ്രീ റെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇൗ ചടങ്ങിൽ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീ റെഡ്ഡിയുടെ ആരോപണമെന്നാണ് സൂചന.

എന്നാല്‍, ഇതുവരെ ശ്രീ റെഡ്ഡി നടത്തിയ ആരോപണങ്ങളെക്കാള്‍ വലിയ പ്രതികരണമാണ് പുതിയ പോസ്റ്റ് ഉണ്ടാക്കിയരിക്കുന്നത്. സച്ചിനെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചതിന്റ ഭാഗമായി ആരാധകര്‍ ശ്രീ റെഡ്ഡിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.