Categories: National

അസം പൗരത്വ പട്ടികയില്‍നിന്ന് ഒഴിവാക്കിയവരെ നാടുകടത്തുമെന്ന് രാം മാധവ്

അസം പൗരത്വ പട്ടികയില്‍നിന്ന് ഒഴിവാക്കിയവരെ ഇന്ത്യയില്‍നിന്നു നാടുകടത്തുമെന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു രാം മാധവിന്റെ പരാമര്‍ശം. ദേശീയ പൗരത്വ പട്ടിക നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കും.

അടുത്ത ഘട്ടത്തില്‍ പട്ടികയില്‍നിന്നു പുറത്താകുന്നവരെ വോട്ടര്‍ പട്ടികയില്‍നിന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍നിന്നും അകറ്റിനിര്‍ത്തും. പിന്നീട് അവരെ നാടുകടത്തുമെന്നും രാം മാധവ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന ബിജെപി സര്‍ക്കാരിന്റെ വാഗ്ദാനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളും ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കണം. ഇത് എല്ലാ ഇന്ത്യക്കാരെയും സംരക്ഷിക്കാന്‍ കഴിയുന്ന ഒരു രേഖയാണ്. ആസാമില്‍ പൗരത്വ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്കു മറ്റു സംസ്ഥാനങ്ങളിലേക്കു പോകാന്‍ കഴിയും. അതിനാല്‍ ഇതിനെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.

Share
Published by
evartha Desk

Recent Posts

മോദി സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിഞ്ഞു: റഫാൽ വിമാന ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രാന്‍സ്

റഫാൽ വിമാന വിവാദത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്‍ിന്‍റെ നിര്‍ണായക വെളിപ്പെടുത്തൽ. അനിൽ അംബാനിയുടെ റിലയൻസ് കമ്പിനിയെ പങ്കാളിയാക്കിയത് ഇന്ത്യയുടെ നിര്‍ദേശ…

14 mins ago

സ്ഥാനാര്‍ഥിത്വ അഭ്യൂഹങ്ങള്‍ക്കിടെ മോദിയെ വാനോളം പുകഴ്ത്തി നടൻ മോഹൻലാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടൻ മോഹൻലാൽ. താൻ ജീവിതത്തിൽ കണ്ട ഏറ്റവും ക്ഷമയുള്ള കേൾവിക്കാരനാണ് മോദിയെന്ന് താരം പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക്‌ ശേഷം മൂന്നാഴ്ച്ച…

2 hours ago

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

ഏറെ അഭ്യൂഹങ്ങൾക്കും പിരിമുറുക്കത്തിനും ഒടുവിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. കന്യാസ്ത്രീയുടെ പീഡനപരാതിയിൽ തുടർച്ചയായി മൂന്നുദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം വൈകുന്നേരത്തോടുകൂടിയാണു ബിഷപ്പിനെ അറസ്റ്റു ചെയ്തത്.…

3 hours ago

ബിഷപ്പിനൊപ്പമെന്ന് പി.സി ജോര്‍ജ്: പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെന്ന് ആരോപണം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെ പിന്തുണച്ച്‌ പി.സി.ജോര്‍ജ് എം.എല്‍.എ വീണ്ടും രംഗത്ത്. ബിഷപ്പിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍…

5 hours ago

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ രേഖകൾ മതി;കടലാസുകള്‍ തപ്പി സമയം കളയണ്ട

വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും പ്രശ്നമില്ല. ഡിജിറ്റല്‍ രേഖകളും ഇനി നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ…

5 hours ago

വെറും 80 ദിവസമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂ:സര്‍ക്കാറിനെ പരിഹസിച്ച് വിടി ബല്‍റാം

34ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പിണറായി സര്‍ക്കാരിനെ പരിഹസിച്ച്‌ വിടി ബല്‍റാം എംഎല്‍എ. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്തിരിക്കുമെന്നും…

5 hours ago

This website uses cookies.