Categories: Breaking News

അഖിലേന്ത്യാ ബന്ദിന് ശേഷവും പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി

പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തില്‍ ചൊവ്വാഴ്ച പെട്രോളിന്റെ വില 90.05 രൂപയിലേക്ക് കുതിച്ചു. പ്രാദേശിക തീരുവകളും കടത്തുകൂലിയും കാരണമാണ് പര്‍ഭാനിയില്‍ എണ്ണവില മറ്റിടങ്ങളിലേതിനേക്കാള്‍ കൂടുന്നത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന്76രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77 .15 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു.

അന്താരാഷ്ട്ര വിപണയില്‍ എണ്ണ വില കുറഞ്ഞ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. 2014-നും 16-നുമിടയ്ക്ക് ഒമ്പതു തവണകളിലായി പെട്രോളിന്റെ തീരുവയില്‍ 11.77 രൂപയുടെയും ഡീസലിന്റെ തീരുവയില്‍ 13.47 രൂപയുടെയും വര്‍ധനയാണ് വരുത്തിയത്. എന്നാല്‍ വില ഉയര്‍ന്നപ്പോള്‍ എക്സൈസ് തീരുവയില്‍ ആകെ രണ്ടു രൂപയുടെ ഇളവാണ് നല്‍കിയത്.

Share
Published by
evartha Desk

Recent Posts

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍;ബിഷപ്പിനെ വൈക്കം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു.ബിഷപ്പിനെ രണ്ട് ദിവസത്തെ പോലിസ് കസ്റ്റഡിയിലേക്ക് ആവശ്യപ്പെടും . അഭിഭാഷകരെയും കന്യാസ്ത്രീയുടെ ബന്ധുക്കളെയും പോലീസ് ഇക്കാര്യം…

9 mins ago

മോദി പറഞ്ഞ് പറ്റിച്ചതുപോലെ ഞങ്ങള്‍ പറ്റിക്കില്ല; അതാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം:രാഹുല്‍ ഗാന്ധി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ വ്യാജ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇടുമെന്ന്…

51 mins ago

ബിടെക് വിദ്യാർഥിനിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ:പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം : എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സഹപാഠി അറസ്റ്റില്‍. വെള്ളനാട് ചാങ്ങ കാവ്യക്കോട് ആനന്ദ് ഭവനില്‍ ആനന്ദ് ബാബു ആണ്…

1 hour ago

ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ അപകടത്തില്‍പെട്ടു

നടന്‍ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അപകടം. ഇന്നലെ രാവിലെ കൊച്ചി കാക്കനാട്ടെ ലൊക്കേഷനിലായിരുന്നു…

1 hour ago

ടൊവീനോ വയറ്റത്തടിച്ച് ‘പല്‍ദേസി’ പാടുന്ന വൈറല്‍ വീഡിയോ

ടൊവീനോയുടെ കീബോര്‍ഡ് വായനയും ഗാനാലാപനവും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ടൊവീനോ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ് കൈയ്യടി നേടുന്നത്. തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേല്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ട്…

2 hours ago

കൊക്കയിലേക്ക് ചരിഞ്ഞ ബസിനെ റോഡ് പണിക്ക് എത്തിയ ജെ.സി.ബി. താങ്ങിനിര്‍ത്തി ;രക്ഷപ്പെട്ടത് 80 യാത്രക്കാര്‍

മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ചിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസ് കൊക്കയിലേക്ക്‌ മറിയാൻ തുടങ്ങവെ മണ്ണുമാന്തിയന്ത്രം രക്ഷകനായി. യന്ത്രത്തിന്റെ ഓപ്പറേറ്റർ അവസരോചിതമായി ഉണർന്ന് പ്രവർത്തിച്ച് ചരിഞ്ഞുകൊണ്ടിരുന്ന ബസിനെ…

2 hours ago

This website uses cookies.