Categories: Breaking News

തെരുവിലെ സമരത്തിനു കീഴടങ്ങില്ലെന്ന് മോദി സര്‍ക്കാര്‍: എത്ര പ്രതിഷേധിച്ചാലും ഇന്ധന വില കുറക്കില്ല: വില കുറച്ചാല്‍ വികസനത്തിന് തിരിച്ചടിയാകുമെന്ന് ന്യായീകരണം

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടാകുന്നത്.

ഈ സാഹചര്യത്തില്‍ ഇന്ധനവില കുറയ്ക്കുന്നത് പ്രായോഗികമല്ല. വില കുറയ്ക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരിച്ചു. തുടര്‍ച്ചയായ 43ാം ദിവസവും ഇന്ധന വില വര്‍ധിച്ചതോടെയാണ് വിഷയത്തില്‍ കേന്ദ്രം ആദ്യമായി വിശദീകരണം നല്‍കുകന്നത്.

ഇന്ധനവില വര്‍ധനവിന്റെ പേരില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപക ബന്ദ് നടത്തിയിരുന്നു. ബന്ദിന് വിവിധ പ്രതിപക്ഷ കക്ഷികള്‍ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്നതായിരുന്നു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ നിര്‍ദ്ദേശം.

പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ മുപ്പത്തി മൂന്ന് പൈസയുമാണ് എക്‌സൈസ് തീരുവ. രണ്ട് രൂപ കുറയ്ക്കണം എന്ന ശുപാര്‍ശ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ എത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ രണ്ടു രൂപ കുറച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള 30,000 കോടി രൂപ കുറയുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

ആറ് ശതമാനം മുതല്‍ 39 ശതമാനം വരെയാണ് സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി. ആന്ധ്രയും രാജസ്ഥാനും നികുതി കുറച്ചു. പഞ്ചാബ് നികുതി മരവിപ്പിക്കാന്‍ ആലോചിക്കുന്നു. എന്നാല്‍ കേന്ദ്രം കള്ളക്കണക്കു പറയുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. അധിക നികുതി പിന്‍വലിച്ചാല്‍ തന്നെ 15 രൂപ പെട്രോളിനും ഡീസലിനും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

Share
Published by
evartha Desk

Recent Posts

ബിജെപിയെ ‘കെട്ടുകെട്ടിച്ച’ എന്‍മകജെ പഞ്ചായത്തില്‍ സിപിഐ അംഗത്തിന്റെ പിന്തുണയോടെ ഭരണം യുഡിഎഫിന്

എന്‍മകജെ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്. സിപിഐ അംഗത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസിലെ വൈ ശാരദ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ യുഡിഎഫ് കൊണ്ടു…

10 mins ago

ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യാപേക്ഷ തള്ളി: ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇന്നുച്ചയ്ക്ക് 2.30 മുതല്‍ 24ന്…

28 mins ago

കായംകുളത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യം: സിവില്‍ പോലീസ് ഓഫീസറേയും യുവതിയേയും ഡിവൈഎസ്പി കയ്യോടെ പിടികൂടി

പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ യുവതിയോടൊപ്പമെത്തിയ സിവില്‍ പൊലീസ് ഓഫിസറെ ഡിവൈഎസ്പി പിടികൂടി. ഇന്നലെ വൈകിട്ടു മൂന്നോടെയാണു സംഭവം. ജില്ലയുടെ വടക്കേ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയാണു പിടിയിലായത്.…

39 mins ago

മകളെ നടുറോഡിലേക്ക് തല്ലിയിറക്കി നടന്‍ വിജയകുമാര്‍; സിനിമയില്‍ പോലും ഇങ്ങനെ സംഭവിക്കില്ലെന്ന് മകള്‍

ചെന്നൈ: നടന്‍ വിജയകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും മകളുമായ വനിത. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് സമയപരിധി കഴിഞ്ഞിട്ടും മകള്‍ ഇറങ്ങുന്നില്ലെന്ന വിജയകുമാറിന്റെ പരാതിയില്‍ വനിതയെയും സുഹൃത്തുക്കളെയും പൊലീസ്…

47 mins ago

സായ്പല്ലവിയുടെ ഹൃദ്യമായ നൃത്തചുവടുകള്‍ കണ്ടത് പതിനഞ്ചുകോടിയിലധികം ആളുകള്‍: വീഡിയോ വന്‍ ഹിറ്റ്

ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടുകയാണു സായ് പല്ലവിയുടെ 'വച്ചിണ്ടേ' എന്ന ഗാനം. യുട്യൂബില്‍ പതിനഞ്ചുകോടിയിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ് ഈ ഗാനം. നാലുലക്ഷത്തോളം ലൈക്കുകളും ഗാനത്തിനുലഭിച്ചു. ഇത്രയധികം കാഴ്ചക്കാരുണ്ടാകുന്ന ആദ്യ…

52 mins ago

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

ന്യൂമ്പിയോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗരങ്ങളുടെ പട്ടികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്. മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ…

1 hour ago

This website uses cookies.