Categories: Breaking News

തനിക്കെതിരായ പരാതിക്കു പിന്നിലെ ലക്ഷ്യം ബ്ലാക്‌മെയിലാണെന്ന വാദവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

പീഡനക്കേസില്‍ പ്രതിഷേധം ചൂടാകുന്നതിനിടെ പ്രതികരണവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പൊലീസുമായി സഹകരിക്കുമെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കു പിന്നിലെ ലക്ഷ്യം ബ്ലാക്‌മെയിലിങ് ആണ്. കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്താനാണെന്നും ബിഷപ് കുറ്റപ്പെടുത്തി. തനിക്കെതിരെയല്ല സഭയ്‌ക്കെതിരെയാണ് ഗൂഢാലോചന നടക്കുന്നതെന്നും ഫ്രാങ്കോ അവകാശപ്പെട്ടു.

അതേസമയം ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പീഡനത്തിന് ഇരയായ കന്യാസ്ത്രീ വത്തിക്കാന് കത്ത് നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്.

തന്റെ ഇംഗിതകള്‍ക്ക് വഴങ്ങാത്തതിനാലും കൂടെ ശയിക്കാന്‍ വിസമ്മതിച്ചതിനാലും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തനിക്കെതിരെ അച്ചടക്ക നടപടിയെടുത്തെന്ന് കന്യാസ്ത്രീ കത്തില്‍ ആരോപിച്ചു. മിഷണറീസ് ഓഫ് ജീസസിലെ മറ്റ് പല കന്യാസ്ത്രീകളേയും കഴുകന്‍ കണ്ണുകളുമായാണ് ബിഷപ് ഫ്രാങ്കോ കാണുന്നതെന്ന് കന്യാസ്ത്രി കത്തില്‍ പറയുന്നു.

ബിഷപ്പിന്റെ പേരില്‍ ഇതിന് മുമ്പും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതി. ബിഷപ്പുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകള്‍ പിരിഞ്ഞ് പോയിട്ടുണ്ട്.

രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും ബിഷപ് ഫ്രാങ്കോ സ്വാധീനിച്ചിരിക്കുകയാണ്. സഭയെ അമ്മയായാണ് കണ്ടതെന്നും എന്നാല്‍ അനുഭവം കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തെളിയിച്ചെന്നും കത്തില്‍ പറയുന്നു. സഭ സംരക്ഷണം നല്‍കുന്നത് ബിഷപ്പിന് മാത്രമെന്നും കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കുന്നില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

രണ്ട് ദിവസം മുന്‍പാണ് കന്യാസ്ത്രീ വത്തിക്കാന് ഈ കത്ത് അയച്ചത്. വത്തിക്കാന്‍ സ്ഥാനപതിക്ക് ഇത് രണ്ടാം തവണയാണ് കത്തയക്കുന്നത്. അഞ്ചു മാസമായിട്ടും നടപടിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനെ സമീപിക്കുന്നത് എന്നും വിശദീകരിക്കുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതി നല്‍കിയ കാര്യവും കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.

അതേസമയം, കന്യാസ്ത്രീയുട ലൈംഗികപീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുംവരെ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ആരുടെയും പ്രേരണകൊണ്ടല്ല സമരം ചെയ്യുന്നത്. സഹോദരിക്ക് നീതിക്കുവേണ്ടിയാണ്.

മിഷനറീസ് ഓഫ് ജീസസ് സന്യാസസഭ തളളിപ്പറഞ്ഞതിന് പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലാണ്. പരാതിക്കാരിയെ അധിക്ഷേപിച്ച പി.സി.ജോര്‍ജിനെതിരെ പരാതിയുണ്ട്. അടുത്തദിവസം തന്നെ കന്യാസ്ത്രീ അന്വേഷണസംഘത്തിന് മൊഴിനല്‍കുമെന്നും ഒപ്പമുളള കന്യാസ്ത്രീകള്‍ അറിയിച്ചു.

Share
Published by
evartha Desk

Recent Posts

കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതില്‍ കെ സുധാകരന് കടുത്ത അതൃപ്തി: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധ പോസ്റ്റര്‍

കെ.പിസിസി അഴിച്ചുപണിയില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് കെ.സുധാകരന്‍. പുതിയ അധ്യക്ഷനെ തീരുമാനിച്ചത് എഐസിസിയാണ്. അതില്‍ തനിക്ക് അഭിപ്രായമില്ല. പുതിയ ടീമില്‍ താനുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പാര്‍ട്ടിയിലുള്ളിടത്തോളം…

14 mins ago

ഈ കുഞ്ഞന്‍ ദ്വീപിലുള്ളത് 100 ജോഡിയിലധികം ഇരട്ടക്കുട്ടികള്‍; അപൂര്‍വ്വ പ്രതിഭാസത്തിന്റെ കാരണമറിയാതെ ശാസ്ത്ര ലോകം

ഫിലിപ്പീന്‍സിലെ ആല്‍ബാദ് ദ്വീപിലെ ആളുകളെ കണ്ടാല്‍ ആരും ഒന്ന് ഞെട്ടും. കാരണം ഈ കൊച്ചു ദ്വീപില്‍ ജനിച്ചു വീഴുന്നവരില്‍ അധികവും ഇരട്ടക്കുട്ടികളാണ്. 100 ജോഡിയിലധികം ഇരട്ടക്കുട്ടികളാണ് ഈ…

29 mins ago

ജിയോക്ക് റെക്കോര്‍ഡ്

രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ ഉപഭോക്താക്കളുടെ എണ്ണം പുറത്തുവന്നു. ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോ മൊത്തം ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാമത് എത്തിയതിനോടൊപ്പം പുതിയ വരിക്കാരെ…

35 mins ago

വീടുകളില്‍ നിന്ന് മോദിയുടെ ചിത്രം നീക്കണമെന്ന് ഹൈക്കോടതി

മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നിന്ന് നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു.…

39 mins ago

‘പശുവും കുരങ്ങും സംസ്‌കൃതവും തമിഴും സംസാരിക്കും’; വിചിത്ര കണ്ടെത്തലുമായി നിത്യാനന്ദ, വീഡിയോ

ആരെയും അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് വിവാദ ആള്‍ ദൈവം സ്വാമി നിത്യാനന്ദ. പശുക്കളെയും കുരങ്ങുകളെയും സംസാരിപ്പിക്കുന്ന പുതിയ സോഫ്റ്റ് വെയര്‍ കണ്ടെത്തിയെന്ന പ്രഖ്യാപനവുമായാണ് നിത്യാനന്ദ ഇപ്പോള്‍ രംഗത്ത്…

52 mins ago

വിമാനം പറന്നുയര്‍ന്ന ഉടനെ യാത്രക്കാര്‍ക്കു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം: ജെറ്റ് എയര്‍വെയ്‌സ് തിരിച്ചിറക്കി

മുംബൈയില്‍നിന്നു ജയ്പുരിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണു സംഭവം. 166 യാത്രക്കാരില്‍ മുപ്പതിലധികം പേര്‍ക്കാണു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം ഉണ്ടായത്. ടേക്ക് ഓഫ് സമയത്ത് കാബിനിലെ വായുസമ്മര്‍ദം…

59 mins ago

This website uses cookies.