Categories: Movies

നടന്‍ ദിലീപിനെയും ഇതുപോലെയൊരു പരാതിയുടെ പേരിലാണ് അറസ്റ്റ് ചെയ്തത്; തുറന്നടിച്ച് സംവിധായകന്‍ മേജര്‍ രവി

പീഡനകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംവിധായകന്‍ മേജര്‍ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ എത്ര വലിയ കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും ശരി അയാള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കണമെന്ന് മേജര്‍ രവി പറഞ്ഞു.

ഒരാളെ രക്ഷിക്കാനായി ഒരു സമൂഹത്തിനെ ബലിയാടാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇരകളാകപ്പെട്ടവര്‍ക്ക് വേണ്ട നീതി അവര്‍ക്ക് കിട്ടിയേ പറ്റൂവെന്നും മേജര്‍ രവി വ്യക്തമാക്കി. ‘നടന്‍ ദിലീപിനെയും ഇതുപോലെയൊരു പരാതിയുടെ പേരിലാണ് അറസ്റ്റ് ചെയ്യുന്നത്.

ആ സമയത്ത് ദിലീപിനും പറയാമായിരുന്നു എനിക്ക് എന്റെ സംഘടന ഉണ്ട്, അമ്മ. ആ സംഘടന അന്വേഷണം നടത്തിയിട്ട് എന്നെ അറസ്റ്റ് ചെയ്താല്‍ മതിയെന്ന്. അതാരും ചെയ്തില്ല. അപ്പോള്‍ ഇതുപോലെയുള്ള അക്രമങ്ങള്‍ക്ക് സംഘടനകളുടെ ശക്തി ഉപയോഗിച്ച് പിന്തുണയ്ക്കാന്‍ പാടില്ല’. മേജര്‍ രവി പറഞ്ഞു.

This post was last modified on September 11, 2018 3:39 pm

Share

Recent Posts

  • Featured

മൊബൈല്‍ ഫോണ്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തുന്നുണ്ടോ?; ഡോക്ടര്‍ പറയുന്നു…

മൊബൈല്‍ ഫോണ്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ചാല്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുമെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ രണ്ട് ദിവസമായി ഫേസ് ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുകയാണ്. എന്നാല്‍ മൊബൈല്‍ ഫോണിന്റെ…

18 mins ago
  • Kerala

വിശക്കുന്നവരുടെ വായില്‍ മതം തിരുകുന്നത് പരിഹാസ്യമാണ്; അവര്‍ക്ക് വേണ്ടത് അപ്പമാണ്: എം.ബി.രാജേഷ്

തൊഴിലാളികളുടെ ദിവസ വരുമാനമായ മിനിമം കൂലി 178 രൂപയായി നിജപ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് എം.ബി.രാജേഷ്. ഒരു മാസം കേവലം 4628 രൂപ കൊണ്ട് ഒരു…

31 mins ago
  • Latest News

ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച് മാതൃഭൂമിയുടെ ഫ്രണ്ട് പേജ് വാര്‍ത്ത; സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരക്കടലാസായി ചിത്രീകരിച്ച് മാതൃഭൂമി പത്രം. യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ റുമില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തയിലാണ് ആര്‍ട്‌സ് ഫെസ്റ്റിന്റെ…

43 mins ago
  • gulf

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത

യുഎഇയില്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇനി വരുമാനം മാത്രം മാനദണ്ഡം. ഏതു തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ക്കും തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കുടുംബത്തെ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് പുതിയ നിയമം…

1 hour ago
  • National

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് അറസ്റ്റില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, വിമത എം.എല്‍.എ റോഷന്‍ ബെയ്ഗിനെ മുംബൈയിലേക്ക് മാറ്റാനുള്ള ബി.ജെ.പി നീക്കംപാളി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പയുടെ പേഴ്‌സനല്‍ സ്റ്റാഫ് സന്തോഷിനൊപ്പം…

1 hour ago
  • Latest News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് മുതല്‍ 19വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച മലപ്പുറം ജില്ലയിലും വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.…

1 hour ago

This website uses cookies.