ഏറ്റവും മികച്ച പ്രവാസി സൗഹൃദ രാജ്യം ബഹ്‌റൈന്‍

single-img
11 September 2018

പ്രവാസികള്‍ക്ക് മികച്ച തൊഴിലിടവും ജീവിത സൗകര്യങ്ങളും ഉറപ്പാക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന് ഒന്നാം സ്ഥാനം. ‘ഇന്റര്‍നാഷന്‍സ് ഗ്ലോബല്‍ സര്‍വേ’യിലാണ് ബഹ്‌റൈന്‍ രണ്ടാം തവണയും മുന്നിലെത്തിയത്. 68 രാജ്യങ്ങളില്‍ നിന്നുള്ള 18,135 പ്രവാസികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ബഹ്‌റൈന്‍ പ്രവാസി സൗഹ്യദ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

പ്രവാസികള്‍ക്ക് ജീവിക്കാനും തൊഴിലെടുക്കാനും മേഖലയിലെ അനുയോജ്യമായ രാജ്യം എന്ന നിലയില്‍ തായ്വാന്‍, ഇക്വഡോര്‍, മെക്‌സിക്കോ, സിങ്കപ്പൂര്‍ എന്നിവരുടെ അടുത്തായാണ് ബഹ്‌റൈന്റെ സ്ഥാനം. ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് ഏഴു വരെയുള്ള നാളുകളിലാണ് ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷന്‍സ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.

പ്രവാസികള്‍ക്ക് പ്രിയങ്കരമായ സംസ്‌കാരമാണ് ബഹ്‌റൈനിലേതെന്നും രാജ്യത്തെ ജോലി സമയം ത്യപ്തികരമാണെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ലളിതമായ താമസ സൗകര്യങ്ങളും പ്രവാസികളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം ഒരുക്കുന്ന കാര്യത്തിലും ബഹ്‌റൈന്‍ മികച്ചു നില്‍ക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു. രാജ്യത്തെ തൊഴില്‍ സുരക്ഷിതത്വത്തിന്റെ ബഹ്‌റൈന് ഒന്നാം സ്ഥാനം നല്‍കുവാനുള്ള മാനദണ്ഡമായി പരിഗണിക്കപ്പെട്ടു.