Categories: Kerala

കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ പ്രതി 20 വര്‍ഷത്തിന് ശേഷം കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട്: കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ പ്രതി 20 വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് നിന്ന് പിടിയിലായി. കോഴിക്കോട് മാങ്കാവ് സ്വദേശി റഷീദ് (44) ആണ് പിടിയിലായത്. തമിഴ്‌നാട് സി.ബി.സി.ഐ.ഡി വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

1998ലെ സ്‌ഫോടനത്തിന് ശേഷം ഇയാള്‍ ഖത്തറിലേക്ക് നാടുവിട്ടിരുന്നു. ഇന്നലെ വൈകിട്ടാണ് ഇയാളെ കോഴിക്കോട്ട് നിന്ന് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി.

ഐ.പി.സി 302, 307, 449, 465 എന്നിങ്ങനെ 16 വകുപ്പുകളാണ് റഷീദിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഇന്റലിജന്‍സ് വിഭാഗം കൈമാറിയ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്‌ഫോടനത്തില്‍ ഇയാള്‍ക്ക് കൃത്യമായ പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Share
Published by
evartha Desk

Recent Posts

വിനോദ സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പഴയ സോവിയറ്റ് യൂണിയനിലെ ബസ് സ്റ്റോപ്പുകള്‍

ആളുകള്‍ക്ക് വെയിലും മഴയും കൊള്ളാതെ ബസിനായി കാത്തുനില്‍ക്കാനൊരിടം അതാണ് ബസ് സ്റ്റോപ്പുകള്‍ അഥവാ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍. അത്തരത്തില്‍ പലതരം ബസ് സ്റ്റോപ്പുകള്‍ കണ്ടിട്ടുണ്ടാവുമെങ്കിലും പഴയ സോവിയറ്റ്…

5 mins ago

തന്റെ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര

താന്‍ ആസ്മാ രോഗിയാണെന്ന വിവരം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് തന്റെ രോഗത്തെ കുറിച്ച് പ്രിയങ്ക തുറന്നു പറഞ്ഞത്. പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ…

40 mins ago

പ്രളയ ധനസഹായം അനര്‍ഹമായി കൈപ്പറ്റിയ 500 പേരെ കളക്ടര്‍ അനുപമ ‘പൊക്കി’; പണം തിരിച്ച് പിടിച്ചു

തൃശൂര്‍: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം അനര്‍ഹമായി കൈക്കലാക്കിയ 500 പേരില്‍ നിന്നും ജില്ലാഭരണകൂടം പണം തിരിച്ചുപിടിച്ചു. ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അനര്‍ഹരെ…

56 mins ago

പശുവിനെ രാഷ്ട്രമാതാവാക്കണം; ഉത്തരാഖണ്ഡ് നിയമസഭ പ്രമേയം പാസാക്കി

ഡെറാഡൂണ്‍: പശുവിനെ രാഷ്ട്രമാതാവാക്കണം എന്ന ആവശ്യം ഉന്നയിച്ചുള്ള പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി രേഖ ആര്യയാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെയും ട്രഷറി…

1 hour ago

സ്വപ്നം സഫലം: കണ്ണൂരില്‍ വലിയ യാത്രാ വിമാനം വിജയകരമായി ലാന്‍ഡ് ചെയ്തു

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വലിയ യാത്രാ വിമാനം വിജയകരമായി ലാന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ്…

1 hour ago

ആറാഴ്ചക്കിടെ അജ്ഞാത പനി ബാധിച്ച് മരിച്ചത് 79 പേര്‍; യു.പിയില്‍ കനത്ത ജാഗ്രത

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആറാഴ്ചക്കിടെ അജ്ഞാത പനി 79 പേരുടെ ജീവനെടുത്തു. ബെറേലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്, 24 പേര്‍. ബദൗണില്‍ 23ഉം ഹര്‍ദോയിയില്‍ 12ഉം സിതാപുരില്‍…

1 hour ago

This website uses cookies.