Categories: National

‘കഴിച്ചുകൊണ്ടിരിക്കുമ്പോ ഡാഡി എന്നെ പൊള്ളിച്ചു’; ആ നാല് വയസുകാരി പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി

‘കഴിച്ചുകൊണ്ടിരിക്കുമ്പോ ഡാഡി എന്നെ പൊള്ളിച്ചു’, കണ്ണുനീരിനിടയിലൂടെയാണ് ആ നാലുവയസ്സുകാരി, തന്നെ രക്ഷിക്കാനെത്തിയ എന്‍ജിഒ പ്രവര്‍ത്തകരോട് ആ കാര്യം പറഞ്ഞത്. ആ നാല് വയസുകാരി പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി.

അത്രയ്ക്കും കൊടുംക്രൂരതകളായിരുന്നു ആ കുരുന്ന് അതിനിടയില്‍ അനുഭവിച്ചത്. അമ്മയും അമ്മയുടെ ജീവിതപങ്കാളിയുമാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഹൈദരാബാദിലാണ് സംഭവം. കുട്ടിയുടെ ഇരുപത്തിയഞ്ചുകാരിയായ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

അടുത്തിടെയായി ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതോടെ അതിന്റെ നിരാശയില്‍ കുട്ടിയെ ഇരുവരും ഉപദ്രവിക്കുന്നതു പതിവാക്കിയിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡാഡി ചൂടാക്കിയ സ്പൂണ്‍ ഉപയോഗിച്ച് തന്റെ ശരീരത്തില്‍ അമര്‍ത്തി പൊള്ളലേല്‍പ്പിച്ചു.

ആദ്യം തന്നെ മര്‍ദ്ദിക്കുകയാണ് അച്ഛന്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ചൂടുള്ള സ്പൂണ്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചുവെന്നും കുട്ടി നിറകണ്ണുകളോടെ പറഞ്ഞു. കുഞ്ഞിനെ വീട്ടുകാര്‍ പീഡിപ്പിക്കുന്ന വിവരം സമീപവാസികള്‍ പ്രദേശത്തെ രാഷ്ട്രീയ നേതാവായ അച്ചുതറാവുവിനെ അറിയിക്കുകയായിരുന്നു.

ഇദ്ദേഹം ഉടന്‍ തന്നെ വിവരം എന്‍ജിഒയില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ വീട്ടിലെത്തി കുഞ്ഞിനെ രക്ഷിക്കുകയും സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്കും പങ്കാളിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Share
Published by
evartha Desk

Recent Posts

ലോകത്തെ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യുവല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലില്‍ ഓടുന്ന ലോകത്തെ ആദ്യത്തെ ട്രെയിന്‍ സര്‍വീസാണ് ജര്‍മ്മനിയില്‍ ആരംഭിച്ചിരിക്കുന്നത്. വടക്കന്‍ ജര്‍മനിയിലെ 100 മീറ്റര്‍ റെയില്‍ പാതയിലൂടെയാണ് ഹൈഡ്രജന്‍ ട്രെയിന്‍ ആദ്യ സര്‍വ്വീസ്…

4 mins ago

വെസ്പ സ്‌കൂട്ടറുകളെ അടിമുടി പുതുക്കി പിയാജിയോ; വില 91,140 രൂപ മുതല്‍

വരാന്‍ പോകുന്ന ഉത്സവകാലം മുന്നില്‍ക്കണ്ടാണ് പുത്തന്‍ വെസ്പ നിരയെ ഇന്ത്യയിലിറക്കാനുള്ള ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ പിയാജിയോയുടെ തീരുമാനം. SXL 150, VXL 150 മോഡലുകള്‍ അടങ്ങുന്നതാണ് പുതിയ വെസ്പ…

9 mins ago

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ‘കൊതുകുകടികൊണ്ട്’ പാലാ സബ് ജയിലില്‍

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ ആറ് വരെ പാലാ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.…

23 mins ago

ആലപ്പുഴയില്‍ വീട്ടമ്മയെ കൊന്ന് ജനാലയില്‍ കെട്ടിത്തൂക്കി: പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

ആലപ്പുഴ കറ്റാനം കണ്ണനാകുഴിയില്‍ വീടിന്റെ ജനാലയില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52)…

52 mins ago

തിരുവനന്തപുരത്ത് അദ്ധ്യാപികമാര്‍ക്കെതിരെ ബി.ജെ.പി നേതാവിന്റെ അസഭ്യവര്‍ഷം

അധ്യാപികമാരെ അധിക്ഷേപിച്ച ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെ പരാമര്‍ശം വിവാദത്തില്‍. ധനുവച്ചപുരം എന്‍എസ്എസ് ഹിന്ദു കോളേജിനു പുറത്തുനടന്ന ചടങ്ങിലാണ് സുരേഷ് അസഭ്യ വര്‍ഷം നടത്തിയത്.…

1 hour ago

പ്രവാസി യുവതി വെപ്പുപല്ല് ഊരി വയ്ക്കാതെ കിടന്നുറങ്ങി; അബദ്ധത്തില്‍ വിഴുങ്ങി: 15 മിനിറ്റിനകം ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത് ജീവന്‍ രക്ഷിച്ചു

ഫിലിപ്പിനോ സ്ത്രീ വെപ്പുപല്ല് അബദ്ധത്തില്‍ വിഴുങ്ങി. ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി പല്ല് പുറത്തെടുത്തതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. റാസല്‍ഖൈമയിലാണ് സംഭവം. പല്ല് ഊരി വയ്ക്കാതെ കിടന്നുറങ്ങിയപ്പോള്‍…

1 hour ago

This website uses cookies.