വീണ്ടും തകർന്നടിഞ്ഞ് രൂപ: ഡോളറിനെതിരെ 72.28 ആയി

single-img
10 September 2018

രൂപയുടെ മൂല്യം തിങ്കളാഴ്ച രാവിലെ വീണ്ടുമിടിഞ്ഞ് റെക്കോഡിട്ടു. ഡോളറിനെതിരെ 72.28 രൂപയിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. ഇറക്കുമതിക്കാരും ബാങ്കുകളും യുഎസ് കറന്‍സി വാങ്ങിയതാണ് വീണ്ടും മൂല്യമിടിയാന്‍ പെട്ടെന്നുണ്ടായ കാരണം. രൂപയുടെ മൂല്യമിടിവിനെതുടര്‍ന്ന് ഓഹരി വപണിയിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.