Categories: Breaking News

ഇന്ധന വില വർധനവിൽ സർക്കാറിന്​ പങ്കില്ലെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​

ന്യൂഡൽഹി: ഇന്ധന വില വർധനവിൽ സർക്കാറിന്​ പങ്കില്ലെന്ന്​ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്​. ജനങ്ങൾക്ക്​ സത്യമറിയാം. ബാഹ്യ ഘടകങ്ങളാണ്​ വില വർധനവിന്​ കാരണമെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു സമയത്തേക്കുള്ള ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുപോലും ജനങ്ങൾ ബന്ദിനെ പിന്തുണച്ചില്ല.

ഇത്​ കോൺഗ്രസിന്റെയും മറ്റ്​ പ്രതിപക്ഷ കക്ഷികളുടേയും ശക്​തി ചോർത്തി. ജനങ്ങളെ ഭയപ്പെടുത്താൻ അവർ അക്രമം അഴിച്ചുവിടുകയാണെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്​.

പക്ഷെ പെട്രോൾ പമ്പുകളും ബസുകളും അഗ്നിക്കിരയാക്കുകയാണ്​. ബിഹാറിലെ ജഹാൻബാദിൽ നടന്ന പ്രതിഷേധത്തിനിടെ കുരുങ്ങിക്കിടന്ന ആംബുലൻസിൽ വെച്ച്​ കുട്ടി മരിച്ചു. ആരാണ്​ ഇതിനുത്തരവാദി.

കുട്ടിയുടെ മരണത്തിനു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. അതേസമയം, കുട്ടിയുടെ മരണം വഴിയിൽപ്പെട്ടതിനെ തുടർന്നല്ലെന്നു ജഹാനാബാദ് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കുട്ടിയുമായി വൈകിയാണ് കുടുംബാംഗങ്ങൾ വീട്ടിൽനിന്നു പുറപ്പെട്ടതെന്നും വഴിയിൽ കുടുങ്ങിയല്ല മരണ കാരണമെന്നും ജഹാനബാദ് സബ് ഡിവിഷനൽ ഓഫിസർ പരുതോഷ് കുമാർ വ്യക്തമാക്കി.

Share
Published by
evartha Desk

Recent Posts

  • Latest News

”ഓലമേഞ്ഞ ഒറ്റമുറി കുടിലിലെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയെയും സിപിഎം അരിഞ്ഞു വീഴ്ത്തി”

അച്ഛനും അമ്മയും സഹോദരിമാരുമുള്ള ഒരു ദരിദ്ര കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ഇന്നലെ കാസർകോട് കൊല്ലപ്പെട്ട 19 കാരനായ കൃപേഷ്. ഓലയും ടാര്‍പോളിനുമൊക്കെ വലിച്ചുകെട്ടി ഏതു നിമിഷവും തകര്‍ന്നു…

10 mins ago
  • Kerala

കാസർഗോഡ് ഇരട്ടക്കൊലപാതകം: രണ്ടു പേർ കസ്റ്റഡിയിൽ എന്ന് സൂചന

ഇന്നലെ രാത്രിയാണ് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്

17 mins ago
  • National

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിന് ബി.ജെ.പി പുറത്താക്കിയ കീര്‍ത്തി ആസാദ് എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപി പുറത്താക്കിയ എം പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ്…

23 mins ago
  • gulf

പാകിസ്താനില്‍ വന്‍കിട നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചശേഷം സൗദി കിരീടാവകാശി നാളെ ഇന്ത്യയില്‍ എത്തുന്നു

പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയിലെത്തും. വന്‍കിട നിക്ഷേപങ്ങള്‍ പാകിസ്താനില്‍ പ്രഖ്യാപിച്ചാണ് കിരീടാവകാശിയെത്തുന്നത്. രാഷ്ട്രപതി, ഉപരാഷട്രപതി, പ്രധാനമന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച…

39 mins ago
  • Breaking News

കാസര്‍കോട് കൊലപാതകം: മുഖ്യമന്ത്രിക്ക് മൗനം; എകെജി സെന്‍ററിലെത്തി കോടിയേരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കാസര്‍കോട് കല്ലിയോട് ഇന്നലെ രാത്രിയുണ്ടായ ഇരട്ട കൊലപാതകത്തെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ . രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനന്തപുരത്തെ ആഭ്യന്തരവിമാനത്താവളത്തിൽ…

54 mins ago
  • Latest News
  • Movies

പാകിസ്താന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്

പാകിസ്താന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്. പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് വിലക്കേർപ്പെടുത്തിയത്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച വാര്‍ത്താകുറിപ്പ് പുറത്ത് വിട്ടത്. ജമ്മുകാശ്മീരില്‍…

1 hour ago

This website uses cookies.