Categories: Latest News

പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ ബോളിവുഡ് താരം രവീണ ടണ്ടന്‍ രംഗത്ത്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ ബോളിവുഡ് താരം രവീണ ടണ്ടന്‍ രംഗത്ത്. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വനിത കമ്മീഷന്‍ ഇടപെടണമെന്നും രവീണ ട്വീറ്റ് ചെയ്തു. ഈ മനുഷ്യനെതിരേ കേസ് എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ എന്നും രവീണ ടണ്ടന്‍ ചോദിച്ചു.

അതേസമയം കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എ നിയമക്കുരുക്കില്‍. ഇതിനായി കഴിഞ്ഞ ദിവസം ജോര്‍ജ് കോട്ടയത്ത് നടത്തിയ പ്രസ്ഥാവനയുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. സ്വമേധയാ കേസെടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയും പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് അഭിപ്രായപ്പെട്ടു.

പരാതിക്കാരിയായ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളായിരുന്നു കഴിഞ്ഞ ദിവസം കോട്ടയം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് പറഞ്ഞത്. സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റുകാരനാണെന്നു താന്‍ കരുതുന്നില്ലെന്നും 12 തവണ പീഡനത്തിരയായിട്ട് 13-ാം തവണ കന്യാസ്ത്രീ പരാതിയുമായി എത്തിയതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.

പരാതിക്കാരിക്കൊപ്പം നില്‍ക്കുന്ന കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയാറാകണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍ നിന്നും കന്യാസ്ത്രീ പിന്മാറി. പിസി ജോര്‍ജിന്റെ പരാമര്‍ശം കടുത്ത മാനസിക സംഘര്‍ത്തിനിടയാക്കിയെന്നും എംഎല്‍എക്കെതിരെ പരാതി നല്‍കുമെന്നും കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു.

ഇതിനിടെ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയും പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു രംഗത്ത് വന്നു. സ്ത്രീകളെ സംരക്ഷിക്കേണ്ട നിയമസഭാ സാമാജികര്‍ ഇത്തരം ഭാഷ പ്രയോഗിക്കുന്നതില്‍ ലജ്ജ തോന്നുന്നുവെന്നും സംഭവം കമ്മീഷന്‍ ഗൗരവത്തിലെടുക്കുമെന്നും രേഖാശര്‍മ അഭിപ്രായപ്പെട്ടു.

Share
Published by
evartha Desk

Recent Posts

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ മരവിപ്പിച്ചു; മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

അഴിമതിക്കേസില്‍ ജയിലിലായിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകളും മരുമകനും ജയില്‍ മോചിതരായി. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് ജയില്‍ ശിക്ഷ റദ്ദ് ചെയ്ത്‌കൊണ്ട് വിധി പുറപ്പെടുവിച്ചത്. നവാസിനെതിരായ…

4 hours ago

പാക്കിസ്ഥാന്റെ ക്രൂരത: ബിഎസ്എഫ് ജവാനെ കൊന്ന് കഴുത്തറുത്തു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാകിസ്ഥാന്‍ സൈനികര്‍ കഴുത്തറത്തു. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യപാക് അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ…

4 hours ago

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റെ ബിരുദം വ്യാജമെന്ന് സര്‍വകലാശാല സ്ഥിരീകരിച്ചു

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കുരുക്കില്‍. എബിവിപി നേതാവായ അങ്കിത് ബസോയ സര്‍വകലാശാലയില്‍ പ്രവേശനത്തിന് സമര്‍പ്പിച്ച ബിരുദ രേഖകള്‍ വ്യാജമെന്ന് തിരുവള്ളുവര്‍ സര്‍വകലാശാല അധികൃതര്‍…

4 hours ago

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് എന്നിവയാണ്…

5 hours ago

എനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല: നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

സിനിമയില്‍ മത്സരത്തിന്റെ ഭാഗമല്ല താനെന്നും ഒന്നാമനാകാന്‍ ആഗ്രഹമില്ലെന്നും നടന്‍ പൃഥ്വിരാജ്. ഒട്ടും കഷ്ടപ്പെടാതെ സിനിമയില്‍ എത്തിയ നടനാണ് താനെന്നും കഴിവുള്ള ഒരുപാട് പേര്‍ ഇനിയും അവസരം കിട്ടാതെ…

5 hours ago

സൗദിയിലെ ജനവാസ മേഖലയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

സൗദിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു വീടും പള്ളിയും തകര്‍ന്നു. ദഹ്‌റാന്‍ പ്രവിശ്യയില്‍ ഇന്നലെയായിരുന്നു സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന…

5 hours ago

This website uses cookies.