Movies

‘സേനനാ’യി ദിലീഷ് പോത്തന്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ എത്തുന്നു

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സേനന്‍ എന്ന കഥാപാത്രമായി വേഷമിട്ട് ദിലീഷ് പോത്തന്‍. മലയാളിയുടെ ഇന്നത്തെ ചിരികളില്‍ ഒരു പ്രധാനകാരണമായ സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍ സേനനായി പടയോട്ടത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ക്യാരക്ടര്‍ പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്രിട്ടോ എന്ന കിടിലന്‍ കഥാപാത്രമായാണ് പെല്ലിശേരി എത്തുന്നത്. ചെങ്കല്‍ രഘു എന്ന ഗുണ്ടയെയാണ് ബിജു മേനോന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.