ലോകത്ത്‌ മടിപിടിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 117 ആം സ്ഥാനം

single-img
10 September 2018

ലോകാരോഗ്യ സംഘടന പുറത്തുവിട്ട മടിപിടിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യക്ക് 117 ആം സ്ഥാനം.
168 രാജ്യങ്ങളിലായി 1 . 9 ദശലക്ഷം ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ സർവ്വേ റിപ്പോർട്ടിലാണ് ഇന്ത്യക്ക് ഈ സ്ഥാനം ലഭിച്ചത്. 34 ശതമാനം ഇന്ത്യക്കാർക്ക് മതിയായ വ്യായാമം ലഭിക്കുന്നില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദി ലാൻസെറ്റ് എന്ന മെഡിക്കൽ ജേർണലിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാൽ, ഇതിൽ ഇന്ത്യക്ക് അപമാനം തോന്നേണ്ട കാര്യം ഇല്ല. കാരണം 168 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയിൽ ഇന്ത്യ 116 രാജ്യങ്ങൾക്ക് മുന്നിലാണെന്നതാണ് വസ്തുത. ഊർജസ്വലമായ രാജ്യങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഉഗാണ്ടയാണ്. അവിടെ 5 . 5 ആളുകൾ മാത്രമേ മതിയായ വ്യായാമം ചെയ്യാത്തവരായിട്ടുള്ളു. ജനസംഖ്യയിൽ 67 ശതമാനം പേരും മതിയായ വ്യായാമം ചെയ്യാത്ത കുവൈത്ത് ആണ് മടിപിടിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത്.